അണയാതെ കനല്‍ ഒരു തരി; കുല്‍ഗാമില്‍ യൂ​സ​ഫ് ത​രി​ഗാ​മി മുന്നില്‍

ജ​മ്മു​ കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അണയാതെ സിപിഎം. ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒരേ ഒരു സീറ്റില്‍ കു​ൽ​ഗാ​മി​ൽ മ​ത്സ​രി​ച്ച സി​പി​എം സ്ഥാ​നാ​ർ​ഥി മു​ഹ​മ്മ​ദ് യൂ​സ​ഫ് ത​രി​ഗാ​മി രണ്ടായിരത്തോളം വോ​ട്ടു​ക​ൾ​ക്ക് മു​ന്നി​ലാ​ണ്.

കഴിഞ്ഞ നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കു​ൽ​ഗാ​മി​ൽ നിന്നും തു​ട​ർ​ച്ച​യാ​യി വി​ജ​യി​ച്ചി​ട്ടു​ള്ള​ത് ത​രി​ഗാ​മി​യാ​ണ്. അ​ഞ്ചാം ജ​യം തേ​ടി​യാ​ണ് ഇ​ത്ത​വ​ണ ഇ​റ​ങ്ങി​യ​ത്. 73കാ​ര​നാ​യ ത​രി​ഗാ​മി സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​ണ്. ജ​മ്മു കശ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു ക​ളി​ഞ്ഞ 2019ൽ ​മാ​സ​ങ്ങ​ളോ​ളം ത​രി​ഗാ​മി​യെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യി​രു​ന്നു.

അതേസമയം വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കുമ്പോള്‍ ഇ​ന്ത്യാ സ​ഖ്യം ഭ​ര​ണ​ത്തി​ലേ​ക്ക് നീങ്ങുകയാണ്. വോ​ട്ടെ​ണ്ണ​ൽ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇ​ന്ത്യാ സ​ഖ്യം 52 സീ​റ്റി​ൽ മു​ന്നി​ലാ​ണ്. പിഡിപി നാല് സീറ്റിലും മറ്റുള്ളവര്‍ 8 സീറ്റിലും ലീഡ് ചെയ്യുകയാണ്. ബി​ജെ​പി 25 സീ​റ്റി​ലും പി​ഡി​പി അ​ഞ്ചു സീ​റ്റി​ലും മ​റ്റു​ള്ള​വ​ർ ഒ​മ്പ​തു സീ​റ്റി​ലും ലീ​ഡു ചെ​യ്യു​ന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top