ജമ്മു കശ്മീരിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; ഒമർ അബ്ദുള്ളയുടെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്
ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു. ആറു ജില്ലകളിലെ 26 നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് . 27.78 ലക്ഷം വോട്ടർമാരാണുള്ളത് 39 സ്ഥാനാർഥികൾ മത്സരരംഗത്തുള്ളത്.
സുതാര്യത ഉറപ്പുവരുത്താൻ 3,502 പോളിങ് സ്റ്റേഷനുകളിലും ഓൺലൈൻ വഴി തത്സമയ സംപ്രേഷണം നടത്തുന്നുണ്ട്. കനത്ത സുരക്ഷക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പോലീസും വ്യക്തമാക്കി. നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുള്ള, ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹാമിദ് ഖറ, ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്ന എന്നിവരാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ.
ഉമർ അബ്ദുല്ല ബുധ്ഗാമിലും ഗന്ദർബാലിലും എന്നീ രണ്ട് മണ്ഡലങ്ങളിലുമാണ് രവീന്ദർ റെയ്ന നൗഷേരയിലുമാണ് മത്സരിക്കുന്നത്. ഇരുവരുടേയും രാഷ്ട്രീയ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണിത്. ഇക്കഴിഞ്ഞു ലോക്സഭ തിഞ്ഞെടുപ്പിൽ ഉമർ അബ്ദുജ്യ ബാരാമുല്ല മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടിരുന്നു. സെപ്റ്റംബർ 18ന് നടന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിൽ 61.38 ശതമാനമായിരുന്നു പോളിംഗ്. 90 അംഗ നിയമസഭയിലെ 40 സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് ഒക്ടോബർ ഒന്നിനാണ്. ഒക്ടോബർ എട്ടിനാണ് ഫലപ്രഖ്യാപനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here