ജമ്മു കശ്മീരില്‍ തൊഴിലാളി ക്യാമ്പിന് നേരെ വെടിവയ്പ്പ്; ഒരു ഡോക്ടറും അഞ്ച് തൊഴിലാളികളും കൊല്ലപ്പെട്ടു; പ്രദേശം വളഞ്ഞ് സേന

ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയില്‍ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു ഡോക്ടറും അഞ്ച് കുടിയേറ്റ തൊഴിലാളികളും കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

തുരങ്ക നിര്‍മ്മാണം നടത്തുന്ന സ്വകാര്യ കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. അക്രമികളെ കണ്ടെത്താൻ പോലീസും സൈന്യവും പ്രദേശം വളഞ്ഞിട്ടുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്തെത്തിയിട്ടുണ്ട്. ഭീരുത്വം നിറഞ്ഞ ആക്രമണം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ആക്രമണത്തിൽ പരിക്കേറ്റവരുടെ കണക്ക് കൃത്യമല്ല. ഗുരുതരമായി പരുക്കേറ്റവരെ ശ്രീനഗറിലെ എസ്കെഐഎംഎസ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായും അദ്ദേഹം അറിയിച്ചു.

ഭീകരാക്രമണത്തെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും അപലപിച്ചു. സുപ്രധാന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് ആക്രമിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top