ജമ്മു കശ്മീര്‍ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും

ജമ്മു കശ്മീര്‍ തൊഴിലാളി ക്യാമ്പിന് നേര്‍ക്കുള്ള ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഗാന്ദര്‍ബല്‍ ജില്ലയിലെ ഗഗാംഗീറില്‍ തുരങ്ക നിര്‍മാണത്തിന് എത്തിയ അഞ്ച് അതിഥി തൊഴിലാളികളും ഒരു ഡോക്ടറുമാണ് ഇന്നലെ കൊല്ലപ്പെട്ടത്. പിന്നീട് ഒരാള്‍ക്കൂടി മരണപ്പെട്ടു. പരുക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്. പ്രധാനമന്ത്രി മോദിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അക്രമത്തെ അപലപിച്ചിട്ടുണ്ട്.

അക്രമികളെ കണ്ടെത്തുന്നതിനായി സൈനികരും പോലീസും വ്യാപകമായ തിരച്ചില്‍ ഇന്നലെ തന്നെ തുടങ്ങിയിട്ടുണ്ട്. ശ്രീനഗറിലെ ആശുപത്രിക്ക് ഉള്‍പ്പെടെ വലിയ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേഖലയില്‍ ഭീകരരുടെ സാന്നിധ്യത്തിന്റെ സൂചനയായാണ്‌ ഈ ആക്രമണത്തെ കേന്ദ്ര ഏജന്‍സികള്‍ വീക്ഷിക്കുന്നത്.

ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ ഇന്നലെ രാത്രിയാണ് ഭീകരാക്രമണമുണ്ടായത്. രണ്ടംഗ തീവ്രവാദി സംഘമാണ് വെടിയുതിര്‍ത്തത് എന്നാണ് പുറത്തുവന്ന വിവരം. അക്രമികൾ ഒരു റൈഫിൾ സ്ഥലത്ത് ഉപേക്ഷിച്ചിട്ടുണ്ട്. ആക്രമണത്തില്‍ കമ്പനിയുടെ രണ്ട് വാഹനങ്ങളും കത്തിനശിച്ചു. പ്രദേശത്ത് മാധ്യമങ്ങളെ പോലീസ് തടഞ്ഞിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top