കശ്മീരില്‍ ഭീകരരുടെ വെടിവയ്പ്പ്; രണ്ട് അതിഥി തൊഴിലാളികള്‍ക്ക് പരുക്ക്
November 1, 2024 11:38 PM

കശ്മീരിലെ ബദ്ഗാമിൽ ഭീകരരുടെ വെടിവയ്പ്പിൽ രണ്ട് അതിഥി തൊഴിലാളികൾക്ക് പരുക്കേറ്റു. ഉത്തർ പ്രദേശ് സ്വദേശികളായ ഉസ്മാൻ മാലിക് (20). സൂഫിയാൻ (25) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കശ്മീർ താഴ്‌വരയിൽ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്.
ഒക്ടോബർ 20ന് ഗന്ദേർബാൽ ജില്ലയിലെ ടണൽ നിർമാണ കേന്ദ്രത്തിനുനേരെ നടന്ന ഭീകരാക്രമണത്തിൽ ഒരു ഡോക്ടര്‍ അടക്കം ഏഴ് തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. ബിഹാറിൽ നിന്നുള്ള തൊഴിലാളികളാണ് അന്ന് കൊല്ലപ്പെട്ടത്.
ഒരു പാക് ഭീകരന്‍ ഈ ആക്രമണത്തില്‍ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുൽമാർഗ് മേഖലയിലെ ബോട്ട പത്രിയിലും ആക്രമണമുണ്ടായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here