ജമ്മുവിലെ ഏറ്റവും വലിയ സൈനിക താവളത്തിനു നേരെ ഭീകരാക്രമണം; ഒരു ജവാന് പരിക്ക്
സുന്‍ജുവാന്‍ സൈനിക കേന്ദ്രത്തിനു നേരെ ഇന്ന് രാവിലെയാണ് തീവ്രവാദികളുടെ ആക്രമണമുണ്ടായത്. രാവിലെ 10 മണിയോടെ ക്യാംപിന് നേരെ തീവ്രവാദികള്‍ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്. ക്യാംപിന് സമീപത്തെ കെട്ടിടത്തിന് മുകളില്‍ നിന്നും വെടിവയ്ക്കുകയായിരുന്നു. പിന്നാലെ തീവ്രവാദികള്‍ രക്ഷപ്പെടുകയും ചെയ്തു. ഇവര്‍ക്കായി സൈന്യത്തിന്റെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തുകയാണ്. സുരക്ഷയുടെ ഭാഗമായി സൈനികതാവളം ഇടച്ചു.
ജമ്മുവിലെ ഏറ്റവും വലിയ സൈനിക താവളമാണ് സുന്‍ജുവാന്‍. 2018ലും ഈ സൈനിക കേന്ദ്രത്തിനു നേരെ ആക്രമണമുണ്ടായിരുന്നു. അന്ന് ആറ് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു. 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. ജയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടന അന്നത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
ജമ്മു കാശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തീവ്രവാദ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണ്. കുപ്‌വാര ജില്ലയില്‍ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചിരുന്നു. കൂടാതെ വ്യാപകമായി നുഴഞ്ഞ് കയറാനുള്ള ശ്രമങ്ങളും തീവ്രവാദികള്‍ നടത്തുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നിക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here