രണ്ടു ഭീകരരെ വധിച്ച് സൈന്യം; ശ്രീനഗറില്‍ രണ്ടര വര്‍ഷത്തിനുശേഷം ഏറ്റുമുട്ടല്‍
ജമ്മു കശ്മീരിലെ അനന്തനാഗിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച് സൈന്യം. ഹല്‍ക്കന്‍ ഗാലി വന വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സെന്യം, സിആര്‍പിഎഫ് ,പോലീസ് എന്നിവരടങ്ങിയ സംയുക്തസംഘമാണ് ഭീകരരെ വധിച്ചത്. രക്ഷപ്പെട്ട ഒരു ഭീകരനായി തിരച്ചില്‍ തുടരുകയാണ്.
ശ്രീനഗറില്‍ രണ്ടര വര്‍ഷത്തിനുശേഷമാണ് ഏറ്റുമുട്ടലുണ്ടാകുന്നത്. സംയുക്ത സുരക്ഷാ സേനയുടെ ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ വിദേശിയും മറ്റേയാള്‍ പ്രാദേശവാസിയുമാണ്. ഇവര്‍ ഏത് സംഘടനയില്‍പ്പെട്ടവരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഖന്യാര്‍ ഭാഗത്ത് ഇന്ന് രാവിലെ വെടിവെപ്പ് നടന്നിരുന്നു.
അതിഥി തൊഴിലാളികള്‍ക്കു നേരെയാണ് രാവിലെ വെടിവയ്പ്പുണ്ടായത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍ പ്രദേശ് സ്വദേശികളായ ഉസ്മാന്‍ മാലിക് (20). സൂഫിയാന്‍ (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ കശ്മീര്‍ താഴ്വരയില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ഒക്ടോബര്‍ 20ന് ഗന്ദേര്‍ബാല്‍ ജില്ലയിലെ ടണല്‍ നിര്‍മാണ കേന്ദ്രത്തിനുനേരെ നടന്ന ഭീകരാക്രമണത്തില്‍ ഒരു ഡോക്ടര്‍ അടക്കം ഏഴ് തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് അന്ന് കൊല്ലപ്പെട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here