ജമ്മു കശ്മീർ ആദ്യ ഘട്ട പോളിങ് തുടങ്ങി; വോട്ടെടുപ്പ് 24 മണ്ഡലങ്ങളില്‍; കനത്ത സുരക്ഷ

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട പോളിങ് ആരംഭിച്ചു. 24 മണ്ഡലങ്ങളിലാണ് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത്. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ദശാബ്ദത്തിന് ശേഷമാണ് കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

കശ്മീരിലെ 16 മണ്ഡലങ്ങളും ജമ്മുവിലെ 8 മണ്ഡലങ്ങളുമാണ് പോളിങ് ബൂത്തിലെത്തുന്നത്. 219 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. 23 ലക്ഷം വോട്ടർമാർ വോട്ടു ചെയ്യും. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് . എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിർ. സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, പിഡിപിയുടെ ഇൽത്തിജ മുഫ്തി എന്നിവര്‍ സ്ഥാനാര്‍ഥികളാണ്.

കോൺഗ്രസും എൻസിയും തമ്മില്‍ സഖ്യമുണ്ടാക്കിയിട്ടുണ്ട്. പിഡിപി, ബിജെപി, പീപ്പിള്‍ കോണ്‍ഫറന്‍സ് എന്നിവയാണ് മത്സരിക്കുന്ന മറ്റ് പാര്‍ട്ടികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായതിനാല്‍ ഓരോ ബൂത്തുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top