ജമ്മു കശ്മീരിന് സംസ്ഥാന പദവിക്കായി ഒമര്‍ അബ്ദുള്ളയുടെ ചടുലനീക്കം; മോദിയെ ഉടന്‍ കാണും

ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കണമെന്ന ആവശ്യം കേന്ദ്രമന്ത്രിമാരെ നേരില്‍ കണ്ട് ഉന്നയിച്ച് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായാണ് ഒമര്‍ കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന പദവിക്കൊപ്പം സുരക്ഷാ പ്രശ്‌നങ്ങളും ആവര്‍ത്തിക്കുന്ന തീവ്രവാദി ആക്രമണങ്ങളും ചര്‍ച്ചയായി.
സംസ്ഥാന പദവി തിരികെ നല്‍കുമെന്ന് അമിത് ഷാ ഒമര്‍ അബ്ദുള്ളയ്ക്ക് ഉറപ്പു നല്‍കിയതായാണ് സൂചന. പുതിയ സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പിന്തുണയും അമിത് ഷാ കൂടിക്കാഴ്ചയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഒമര്‍ ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. സംസ്ഥാന പദവിയുടെ കാര്യത്തില്‍ ഇതിനു പിന്നാലെ തീരുമാനം ഉണ്ടായേക്കും.
രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. ഒമര്‍ അബ്ദുള്ള അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച് പ്രമേയം പാസാക്കിയിരുന്നു. നിലവില്‍ സുപ്രധാന വിഷയങ്ങളില്‍ ലെഫ്. ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കുന്ന രീതിയാണ് ജമ്മു കശ്മീരിലുള്ളത്. ഇതില്‍ മാറ്റമാണ് ആവശ്യപ്പെടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here