ജമ്മു കശ്മീര്‍ ഫലം നിര്‍ണയിക്കുന്നതില്‍ ഹിന്ദു മേഖലകള്‍ നിര്‍ണായകമാകുമോ; ജമ്മുവില്‍ നേരിട്ട് ഏറ്റുമുട്ടിയത് ബിജെപിയും കോണ്‍ഗ്രസും

ജമ്മു കശ്മീരില്‍ മിക്ക എക്‌സിറ്റ് പോളുകളും തൂക്കുസഭയാണ് പ്രവചിക്കുന്നത്. നാളെ ഹരിയാനയ്ക്ക് ഒപ്പം ഇവിടുത്തെയും ഫലം എത്തും. ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ജമ്മു മേഖല പ്രധാനമാകും. ജമ്മുവില്‍ കൂടുതല്‍ ഹിന്ദുമേഖലകളാണ്. 24 അസംബ്ലി സീറ്റുകൾ ഉൾക്കൊള്ളുന്ന ജമ്മു, സാംബ, കത്വ, ഉധംപൂർ എന്നീ ജില്ലകള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ വലിയ പങ്ക് വഹിക്കും.

കശ്മീരില്‍ പ്രധാനമായും നാഷണൽ കോൺഫറൻസും (എൻസി) പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും (പിഡിപി) തമ്മിലാണ് മത്സരം. പക്ഷെ ജമ്മുവില്‍ കോൺഗ്രസും ബിജെപിയുമാണ് ഏറ്റുമുട്ടുന്നത്. ജമ്മുവിലെ 47 സീറ്റുകളില്‍ ബിജെപി മത്സരിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യം പട്ടികവര്‍ഗ പദവി ലഭിച്ച പഹാരി-പദാരി വോട്ടുകളാണ് ബിജെപി ലക്ഷ്യമിടുന്നത്.

ജമ്മുവില്‍ കോണ്‍ഗ്രസ് 30 സീറ്റുകളിലും എന്‍സി 17 സീറ്റിലും മത്സരിച്ചു. നാലിടത്ത് പരസ്പരം ഏറ്റുമുട്ടി. പഹാരി വിഭാഗത്തെ എസ്ടിയില്‍ ഉള്‍പ്പെടുത്തിയതില്‍ ബിജെപിയോട് അമര്‍ഷമുള്ള ഗുജ്ജര്‍ സമുദായത്തിന്റെ വോട്ടുകളാണ് ഇവര്‍ ലക്ഷ്യമിടുന്നത്.

മുൻ കേന്ദ്രമന്ത്രി ഗുലാം നബി ആസാദിന്‍റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) അര ഡസൻ സീറ്റുകളിൽ മത്സരിച്ചിട്ടുണ്ട്. ദോഡ ഈസ്റ്റിലെ സ്ഥാനാർത്ഥിയായ മുൻ മന്ത്രി അബ്ദുൾ മജീദ് വാനിക്കും ഇവിടെ വിജയപ്രതീക്ഷയുണ്ട്. തൂക്കുസഭയായാല്‍ വിമതരായി മത്സരിച്ച എൻസി, ബിജെപി, കോൺഗ്രസ് നേതാക്കള്‍ക്കും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top