‘തീവ്രവാദികളെ കൊല്ലുകയല്ല വേണ്ടത്’; ഫാറൂഖ് അബ്ദുല്ലയുടെ പരാമര്‍ശം വിവാദത്തില്‍; കടുത്ത വിമര്‍ശനം ഉന്നയിച്ച് ബിജെപി
ജമ്മു കശ്മീരില്‍ നിരന്തരം ഉണ്ടാകുന്ന ഭീകരാക്രമണം സംബന്ധിച്ച് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറുഖ് അബ്ദുല്ല നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഭീകരവാദികളെ വെടിവച്ചു കൊല്ലുകയല്ല വേണ്ടതെന്ന പരാമര്‍ശമാണ് വിവാദത്തിലായത്. ഭീകരരെ വെടിവച്ചു കൊല്ലാതെ അവരെ പിടികൂടി ആസൂത്രകരെ കണ്ടെത്താനുളള ശ്രമമാണ് വേണ്ടതെന്ന് ഫാറുഖ് അബ്ദുല്ല ആവശ്യപ്പെട്ടു.
ആസൂത്രകരെ കണ്ടെത്തിയാല്‍ രാജ്യത്തെ ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കഴിയും. ജമ്മു കശ്മീരിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇതില്‍ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
പിന്നാലെ ഇന്ത്യാ മുന്നണിയിലെ നേതാക്കള്‍ ഫാറൂഖ് അബ്ദുല്ലയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. കശ്മീരിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ് ഫാറൂഖ് അബ്ദുല്ല അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അഭിപ്രായം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്ന് എന്‍സിപി നേതാവ് ശരത്പവാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഫാറൂഖ് അബ്ദുല്ലയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. പാകിസ്ഥാനില്‍ നിന്നാണ് ഭീകരവാദികള്‍ എത്തുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലേ എന്നാണ് ബിജെപിയുടെ പ്രതികരണം. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇതിന് അന്വേഷണം ആവശ്യമില്ല. രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനം, അതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ബിജെപി വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here