കഠ്‍വ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ എന്ന് സൂചന; സമാധാനം കൊണ്ടുവരുമെന്ന് രാജ്നാഥ് സിങ്
ജമ്മു കശ്‌മീര്‍ കഠ്‍വയിലെ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ എന്ന് സൂചന. മൂന്ന് ഭീകരരെയാണ് ഈ ആക്രമണത്തില്‍ തിരയുന്നത്. കഠ്‍വ സംഭവത്തിൽ തനിക്ക് അതിയായ വേദനയുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചിട്ടുണ്ട്. മേഖലയിൽ സമാധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചുള്ള ആസൂത്രിത ആക്രമണമാണ് ഇന്നലെ നടന്നത്. എം 4 കാർബൺ റൈഫിളുകളും സ്ഫോടക വസ്തുക്കളുമാണ് ആക്രമണത്തിന് ഉപയോഗിച്ചിട്ടുള്ളത്. പ്രാദേശിക സഹായവും ഭീകരര്‍ക്ക് ലഭിച്ചിട്ടുണ്ട്. സൈനിക വ്യൂഹത്തിന് നേരെ ഗ്രനേഡ് എറിയുകയും വെടിയുതിർക്കുകയും ചെയ്ത ശേഷം കാട്ടിലേക്ക് ഓടി മറഞ്ഞ ഭീകരർക്കായി തെരച്ചില്‍ തുടരുകയാണ്.
ജൂലായ് ഏഴിന് രജൗരിയിൽ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റിരുന്നു. കഴിഞ്ഞ ശനിയാഴ്ച കുൽഗാം ജില്ലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർ വീരമ്യത്യു വരിച്ചിരുന്നു. എട്ട് ഭീകരരെയാണ് അന്ന് സൈന്യം വധിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here