ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല; പങ്കെടുത്ത് രാഹുലും പ്രിയങ്കയും; ആശംസ അറിയിച്ച് മോദി

ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി നാഷനല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഒമര്‍ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തു. ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ചടങ്ങുകള്‍ നടന്നത്. ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ അഞ്ചുപേരാണ് സത്യപ്രതിഞ്ജ ചെയ്തത്.
സുരീന്ദര്‍ ചൗധരിയാണ് ഉപമുഖ്യമന്ത്രി. കശ്മീര്‍ കുല്‍ഗാമില്‍ നിന്നുള്ള സകീന ഇട്ടു മന്ത്രിസഭയിലെ ഏകവനിത. ജാവേദ് റാണ, മുന്‍ മന്ത്രിയായിരുന്ന ജാവേദ് ദാര്‍, സതീഷ് ശര്‍മ്മ എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പ്രമുഖ ഇന്ത്യാ സഖ്യ നേതാക്കളെല്ലാം ചടങ്ങിലെത്തി. രാുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമര്‍ അബ്ദുല്ലക്ക് ആശംസ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. പുരോഗതിക്കാവശ്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാം എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് ജമ്മുകശ്മീരില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ഇത് രണ്ടാം തവണയാണ് ഒമര്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയാവുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here