പൂഞ്ചിലെ ഭീകരാക്രമണത്തില്‍ പ്രദേശവാസികള്‍ കസ്റ്റഡിയില്‍; പ്രദേശം വളഞ്ഞ് സേനയുടെ തിരച്ചില്‍; പരുക്കേറ്റ ഒരു സൈനികന്റെ നില ഗുരുതരം

ശ്രീന​ഗർ: പൂഞ്ചിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഭീകരർക്കായുള്ള തിരച്ചിൽ സൈന്യം തുടരുന്നു. പ്രദേശവാസികളായ 6 പേരെ കസ്റ്റഡിയിൽ എടുത്തു. ഇവർക്ക് ഭീകരബന്ധമുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ ഇവരെ വിശദമായ ചോദ്യം ചെയ്യും. വ്യോമസേന അംഗങ്ങളെയും വഹിച്ച് വന്ന രണ്ട് വാഹനങ്ങൾക്ക് നേരെയാണ് ഇന്നലെ ഭീകരർ വെടിയുതിർത്തത്.

ആക്രമണത്തിൽ ഒരു വ്യോമസേന അംഗം വീരമൃത്യു വരിക്കുകയും 4 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്ക് പറ്റിയ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഭീകരർ കാടുകളിൽ അഭയം തേടിയിരിക്കുകയാണെന്നാണ് സൈന്യത്തിന്റെ നിഗമനം. സൈന്യവും പൊലീസും ചേർന്നാണ് പൂഞ്ചിലെ വിവിധ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുന്നത്.

വ്യോമസേനയുടെ (ഐഎഎഫ്) വാഹന വ്യൂഹത്തിന് നേരെ ഇന്നലെ നടന്ന ഭീകരാക്രമണത്തില്‍ ഒരു സൈനികൻ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രദേശം വളഞ്ഞാണ് ഭീകരരെ തിരയുന്നത്. സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വ്യോമസേനയുടെ വാഹനവ്യൂഹം നീങ്ങുമ്പോഴാണ് ആക്രമണം നടന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top