ജനതാദള്‍ അധ്യക്ഷ സ്ഥാനം മാത്യു ടി.തോമസിന് കൈമാറാം; കുമാരസ്വാമി ബിജെപി സഖ്യമുണ്ടാക്കിയപ്പോൾ പിന്തുണച്ചുവെന്നും ദേവെഗൗഡ
ബെംഗളൂരു: ബിജെപിയുമായി സഖ്യമുണ്ടാക്കിയതോടെ പ്രതിസന്ധിയിലായ ജനതാദള്‍ (എസ്) കേരള ഘടകത്തിന് ഓഫറുമായി പാര്‍ട്ടി അധ്യക്ഷൻ ദേവെഗൗഡ. ദേശീയ പ്രസിഡന്റായി തുടരാൻ താൽപര്യമില്ലെന്നും കേരള സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസിനെ പാര്‍ട്ടി ദേശീയ അധ്യക്ഷസ്ഥാനം ഏൽപിക്കാൻ തയാറാണെന്നാണ് ഗൗഡ പറഞ്ഞത്.
2006ൽ പാർട്ടിയെ രക്ഷിക്കാൻ കുമാരസ്വാമി ബിജെപിയുമായി സഖ്യമുണ്ടാക്കിയപ്പോൾ മാത്യു ടി.തോമസ് പിന്തുണച്ചതും അദ്ദേഹം ഓർമിപ്പിച്ചു. കർണാടകയിൽ ദളിനെ സംരക്ഷിക്കാൻ ബിജെപി ബന്ധം അനിവാര്യമായിരുന്നു. കേരള ഘടകത്തിനു സ്വതന്ത്രമായി നിലപാടെടുക്കാമെന്നും ഗൗഡ പറഞ്ഞു.
അതേസമയം ഖ്യത്തെ എതിർത്ത് പ്രാദേശിക നേതാക്കൾ പാർട്ടി വിടുന്നതു തുടരുകയാണ്. മൈസൂരു ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷാഫി അഹമ്മദ് രാജിവച്ചതിനു പിന്നാലെ ന്യൂനപക്ഷ ദൾ കർണാടക സെക്രട്ടറി അബ്ദുൽ ഖാദർ ഷാഹിദിന്റെ നേതൃത്വത്തിൽ മൈസൂരു ഘടകത്തിലെ 60 ൽ അധികം ഭാരവാഹികൾ പാർട്ടി വിട്ടു. പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക് തുടരുന്നതിന്നിടെയാണ് ഗൗഡ കേരള ഘടകത്തിന്റെ പ്രശ്നങ്ങള്‍ മനസിലാക്കി രംഗത്ത് വന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here