ദീപക്ക് കൊലക്കേസ് : 5 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി; അറസ്റ്റ് ചെയ്ത് ഹാജരാക്കണം

ജനതാദള്‍ (യു) നേതാവ് പിജി ദീപക്ക് കൊലക്കേസില്‍ വിചാരണക്കോടതി വെറുതേവിട്ട 5 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി. കേസിലെ ഒന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികളെയാണ് കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്. ഋഷികേഷ്, നിജിന്‍, പ്രശാന്ത്, രശാന്ത് ബ്രഷ്‌ണേവ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കുമെന്ന് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കണം. ഏപ്രില്‍ 8ന് പ്രതികളെ ഹാഡരാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരും ദീപക്കിന്റെ കുടുംബവും സമര്‍പ്പിച്ച അപ്പീലുകളിലാണ് ഹൈക്കോടതി നടപടി. 2015 മാര്‍ച്ച് 24നാണ് തൃശൂര്‍ പഴുവില്‍ ദീപക്ക് കുത്തേറ്റ് മരിച്ചത്. ബിജെപി പ്രവര്‍ത്തകനായിരുന്ന ദീപക് പാര്‍ട്ടി വിട്ട് ജനതാദളില്‍ ചേര്‍ന്നതിലുള്ള വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്.

ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രാദേശിക നേതാക്കളായ പത്തു പേരായിരുന്നു പ്രതികള്‍. മുഖംമൂടി ധരിച്ച് നടന്ന ആക്രമണത്തിലെ യഥാര്‍ഥ പ്രതികള്‍ ഇവരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യുഷനായില്ലെന്ന് ചൂണ്ടിക്കാട്ടി 2017ല്‍ വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top