സിപിഐയുടെ നന്ദികേട്, കോൺഗ്രസ് സഖ്യത്തെക്കുറിച്ച് മിണ്ടാതെ ജനയുഗം

ഹൈദരബാദ് : കോൺഗ്രസ് സഖ്യത്തിലാണ് തെലങ്കാനയിൽ ഒരു സീറ്റിൽ വിജയിച്ചതെന്ന് സമ്മതിക്കാൻ സിപിഐയുടെ മുഖപത്രത്തിന് ചമ്മലും മടിയും.
തെലങ്കാനയിലെ കൊത്തഗുഡ മണ്ഡലത്തിൽ നിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കെ. സാംബശിവ റാവു 26547 വോട്ടിൻ്റെ ഭൂരിപക്ഷ ത്തിലാണ് ജയിച്ചത്. തെലങ്കാനയിൽ സിപിഐ മത്സരിച്ച ഏക മണ്ഡലവും കൊത്തഗുഡയായിരുന്നു. ജനയുഗത്തിൻ്റെ ഒന്നാം പേജിൽ സാംബശിവ റാവുവിൻ്റെ പടം സഹിതം വാർത്തയുണ്ട്. കോൺഗ്രസ് ഔദാര്യത്തിലാണ് പാർട്ടി സെക്രട്ടറി ജയിച്ചതെന്ന് സമ്മതിക്കാൻ സിപിഐ മുഖപത്രത്തിന് ഒരേ വൈക്ലബ്യം. സാംബശിവ റാവുവിന് 80336 വോട്ടാണ് ലഭിച്ചത്. ആകെ പോൾ ചെയ്ത വോട്ടിന്റെ 42.75 ശതമാനം വോട്ടുകൾ സിപിഐ സ്ഥാനാർത്ഥിക്ക് ലഭിച്ചു. രണ്ടാം സ്ഥാനത്ത് വന്ന ഫോർവേർഡ് ബ്ലോക്കിൻ്റെ ജെ. വെങ്കിട്ട റാവുവിന് 53789 വോട്ടുകൾ ലഭിച്ചു.

സാംബശിവ റാവു 2009ൽ ഇവിടെ നിന്ന് വിജയിച്ചിരുന്നു. ഇത്തവണ കോൺഗ്രസ് അവരുടെ സിറ്റിംഗ് സീറ്റ് വിട്ട് നൽകിയാണ് സാംബശിവ റാവുവിനെ മത്സരിപ്പിച്ചത്. 2018 ൽ കോൺഗ്രസിൻ്റെ വി. വെങ്കിടേശ്വര റാവുവാണ് വിജയിച്ചത്. കോൺഗ്രസിൻ്റെ ശക്തികേന്ദ്രമായ ഖമ്മം മേഖലയിൽപ്പെട്ടതാണ് കൊത്തഗുഡ നിയോജക മണ്ഡലം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top