ജസ്ന കേസില്‍ വിശദീകരണം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് സിബിഐ; ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ വിശദമായി പരിശോധിക്കണം; ഏപ്രില്‍ അഞ്ച് വരെ അനുവദിച്ച് കോടതി

തിരുവനന്തപുരം: ജസ്‌ന കേസില്‍ അന്വേഷണം അവസാനിപ്പിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ സിബിഐയ്ക്ക് രണ്ടാഴ്ച സമയം അനുവദിച്ച് കോടതി. സിബിഐയുടെ അന്തിമ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് ജസ്‌നയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിശദീകരണത്തിന് സമയം അനുവദിച്ചത്. ഹര്‍ജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ വിശദമായി പരിശോധിക്കണമെന്നും അതിന് സമയം അനുവദിക്കണമെന്നും സിബിഐ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് കോടതി അംഗീകരിച്ചു. എപ്രില്‍ അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും. കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശിയായ ഒരാള്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവേ ജസ്‌ന കേസില്‍ നിര്‍ണ്ണായക വിവരം ലഭിച്ചുവെന്നും അക്കാര്യം കോടതിയില്‍ വെളിപ്പെടുത്താമെന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഈ ഹര്‍ജിയും തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഏപ്രില്‍ അഞ്ചിന് പരിഗണിക്കും.

2018 മാര്‍ച്ച് മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് വിദ്യാര്‍ത്ഥിനിയായ ജസ്നയെ കാണാതാകുന്നത്. ആദ്യം വെച്ചൂച്ചിറ പോലീസ് അന്വേഷിച്ച കേസ് പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ആലപ്പുഴ യൂണിറ്റ് ഡിവൈഎസ്പി ജോര്‍ജ് ചെറിയാന്‍ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍. അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകാതെ വന്നതോടെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കെ.എം. അഭിജിത്, ജസ്നയുടെ സഹോദരന്‍ ജയിസ് ജോണ്‍ ജെയിംസ് എന്നിവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിലെത്തി. കോടതി ഉത്തരവിനെ തുടര്‍ന്നു 2021മാര്‍ച്ച് 10ന് സിബിഐ അന്വേഷണം ഏറ്റെടുത്തു. രണ്ട് വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് കേസ് അവസാനിപ്പിക്കണമെന്ന് സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top