ഒറ്റക്ക് കളി തിരിച്ച് പിടിച്ച് ബുംറ; ബ്രിസ്ബനിൽ ഇന്ത്യ പൊരുതുന്നു

ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം ദിനം പിടിമുറുക്കി ഓസ്ട്രേലിയ. ഒന്നാം ഇന്നിംഗ്സിൽ ആറ് വിക്കറ്റിന് 353 എന്ന മികച്ച നിലയിലാണ് ഓസിസ്. സ്റ്റീവ് സ്മിത്തിനെയും (101) മിച്ചൽ മാർഷിനെയും ട്രാവിസ് ഹെഡിനെയും (152) സെഞ്ച്വറിയാണ് മികച്ച സ്കോർ ഓസ്ട്രേലിയക്ക് സമ്മാനിച്ചത്. 241 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്.

ഹെഡിനെയും സ്മിത്തിനെയും പുറത്താക്കിയ ജസ്പ്രിത് ബുംറയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. അഞ്ച് വിക്കറ്റുകളാണ് ഇന്ത്യൻ പേസർ നേടിയത്. 14 റൺസുമായി അലക്സ്കാരെയും എട്ട് റൺസുമായി ഓസിസ് നായകൻ പാറ്റ് കമ്മിൻസുമാണ് ക്രീസിൽ. നിതീഷ്കുമാർ റെഡ്ഢി ഇന്ത്യക്കായി ഒരു വിക്കറ്റും നേടി.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ബ്രിസ്ബനിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. നാല് മത്സരങ്ങളുള്ള പരമ്പരയിൽ ഇരു ടീമുകളും ഓരോ ടെസ്റ്റുകൾ വീതം വിജയിച്ച് സമനിലയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top