പെർത്തിൽ ഇന്ത്യയുടെ ‘റീ ബർത്ത്’; നായകനായി അരങ്ങേറ്റം അവിസ്മരണീയമാക്കി ബുംറ

ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ നാണംകെട്ട് ഓസ്ട്രേലിയ. 295 റൺസിൻ്റെ വൻപരാജയമാണ് പെർത്തിൽ ഓസിസ് നേരിട്ടത്. ക്യാപ്റ്റൻ എന്ന നിലയിൽ ഇന്ത്യയെ നയിച്ച ജസ്പ്രിത് ബുംറയുടെ ആദ്യ വിജയമാണിത്. 534 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 238 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. നായകൻ ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വാഷിംഗ്ടൺ സുന്ദർ രണ്ട് വിക്കറ്റും ഷർഷിത് റാണ, നീതിഷ്കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.89 റൺസ് നേടിയ ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്സിൽ ഓസിസ് നിരയിലെ ടോപ്പ് സ്കോറർ. മിച്ചൽ മാർഷ് (47) ഉം അലക്സ് കാരെ (പുറത്താവാതെ 30 ) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റ് ബാറ്റർമാർ.

Also Read: ഗുർബാസ് തകർത്തത് സച്ചിൻ്റെയും കോഹ്‌ലിയുടെയും റെക്കോർഡ്; അഫ്ഗാൻ താരത്തിന് മുന്നിൽ ഒരാൾ മാത്രം

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ പരാജയമേറ്റ് വാങ്ങിയ ശേഷമുള്ള ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവാണിത്. നാല് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 1-0ന് ലീഡും സ്വന്തമാക്കി. ബാറ്റർമാർ തുടർച്ചയായി പരാജയപ്പെട്ടതോടെയാണ് കിവീസിനെതിരെയുള്ള പരമ്പര നഷ്ടപ്പെടാൻ കാരണമായത്. ഓസി നിന്നെതിരെ ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗ് നിര തകർന്നടിഞ്ഞെങ്കിലും രണ്ടാം ഇന്നിംഗ്സിൽ ഫോമിലേക്ക് ഉയർന്നത് വിജയത്തിൽ നിർണായകമായി.

150 റൺസിന് ഒന്നാം ഇന്നിംഗ്സിൽ പുറത്തായ ബാറ്റർമാർ രണ്ടാം ഇന്നിംഗ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 487 റൺസ് അടിച്ചുകൂട്ടി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (161), സൂപ്പര്‍ താരം വിരാട് കോഹ്‌ലി ( പുറത്താകാതെ 100) എന്നിവരുടെ സെഞ്ച്വറിയുടേയും കെഎല്‍ രാഹുലിന്റെ അര്‍ധ സെഞ്ച്വറിയുടേയും(77) മികവിലാണ് രണ്ടാം ഇന്നിംഗ്സ് ഇന്ത്യ സിക്ലയർ ചെയ്തത്.ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ ഓസിസിനെ 104 റൺസിന് പുറത്താക്കിയിരുന്നു.

Also Read: ഒറ്റ സെഞ്ച്വറിയിൽ പിറന്നത് ഒമ്പത് നേട്ടങ്ങൾ; സഞ്ജുവിൻ്റെ വെടിക്കെട്ടിൽ റെക്കോർഡ് പെരുമഴ

അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് ആദ്യ ഇന്നിംഗ്സിൽ ഇന്ത്യക്ക് 36 റൺസ് ലീഡ് സമ്മാനിക്കുന്നതിൽ നിർണായകമായത്. ഹർഷിദ് റാണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് വീഴ്ത്തി. രണ്ട് ഇന്നിംഗ്സുകളിലുമായി എട്ട് വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡില്‍ ആരംഭിക്കും. ഡേ-നൈറ്റ് ടെസ്റ്റാണ് അഡ്‌ലെയ്ഡിലേത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top