ഓരോ ദിവസവും ചരിത്രം തിരുത്തുന്ന ബുംറ; ആർക്കും സ്വന്തമാക്കാനാവാത്ത നേട്ടവുമായി ഇന്ത്യൻ പേസർ വീണ്ടും


ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പുരുഷ ക്രിക്കറ്റർക്കുള്ള സർ ഗാർഫീൽഡ് സോബേഴ്സ് അവാർഡ് ഇന്ത്യൻ പേസർ ജസ്പ്രിത് ബുംറ സ്വന്തമാക്കി. 2024ൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ( എകദിനം, ടെസ്റ്റ്, ടി 20) നടത്തിയ പ്രകടനമാണ് താരത്തിന് അവാർഡ് നേടിക്കൊടുത്തത്.

ട്രാവിസ് ഹെഡ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരെയാണ് ബുംറ മറികടന്നത്. ഈ നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യ പേസറാണ്. കഴിഞ്ഞ ദിവസം ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ഇയർ ഓഫ് അവാർഡും താരം സ്വന്തമാക്കിയിരുന്നു. ഈ പുരസ്ക്കാരത്തിന് അർഹനാവുന്ന ആദ്യ ഇന്ത്യൻ ഫാസ്റ്റ് ബോളർ എന്ന ചരിത്രവും ഇന്നലെ താരം കുറിച്ചിരുന്നു.

Also Read: ഇന്ത്യയിൽ നിന്നും ഇതാദ്യം !! ഐസിസി ടെസ്റ്റ് ക്രിക്കറ്റർ ആയ ബുംറ എറിഞ്ഞിട്ടത് ചരിത്രം

ഐസിസിയുടെ ഈ പുരസ്കാരം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം കൂടിയായി മാറി ബുംറ. രാഹുൽ ദ്രാവിഡ് (2OO4), സച്ചിൻ തെണ്ടുൽക്കർ (2010), രവിചന്ദ്രൻ അശ്വിൻ (2016), വിരാട് കോഹ്ലി (2017) എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top