ഇന്ത്യയിൽ നിന്നും ഇതാദ്യം !! ഐസിസി ടെസ്റ്റ് ക്രിക്കറ്റർ ആയ ബുംറ എറിഞ്ഞിട്ടത് ചരിത്രം

ഐസിസി ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. 2024 കലണ്ടർ വർഷത്തിൽ 14.92 ശരാശരിയിൽ 71 വിക്കറ്റുകളാണ്‌ താരം നേടിയത്. ഇതാണ് താരത്തെ ലോക ടെസ്റ്റ് ക്രിക്കറ്റിൻ്റെ നെറുകയിൽ എത്തിച്ചത്. ഐസിസി ടെസ്റ്റ് റാങ്കിംഗിങ്ങൾ ബോളർമാരുടെ പട്ടികയിലും താരം ഒന്നാമതാണ്.

ഫൈനൽ റൗണ്ടിലുണ്ടായിരുന്ന ഇംഗ്ലീഷ് താരങ്ങളായ ജോ റൂട്ട്, ഹാരി ബ്രൂക്ക്, ശ്രീലങ്കൻ ബാറ്റർ കമിന്ദു മെൻഡിസ് എന്നിവരെ മറികടന്നാണ് ബുംറ അവാർഡ് സ്വന്തമാക്കിയത്. ഇന്ത്യയിൽനിന്ന് ഒരു പേസ് ബൗളർ ഈ ബഹുമതിക്ക് അർഹനാകുന്നത് ചരിത്രത്തില്‍ ഇതാദ്യമാണ്.

കഴിഞ്ഞ വർഷത്തെ ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ഇലവനിലും താരം ഇടം പിടിച്ചിരുന്നു. ഇന്ത്യൻ ഓപ്പണർ യശ്വസി ജയ്സ്വാൾ, ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ എന്നിവരാണ് 2024 ഐസിസി സ്ക്വാഡിൽ ഇടം നേടിയ മറ്റുള്ള ഇന്ത്യൻ താരങ്ങൾ.

എറ്റവും മികച്ച ഐസിസി ടി 20 ക്രിക്കറ്റർ ആയി ഇന്ത്യൻ താരം അർഷ്ദീപ് സിംഗിനെയും ഐസിസി വിമൻസ് ഏകദിന ക്രിക്കറ്ററായി സ്‌മൃതി മന്ദാനയെയും തിരഞ്ഞെടുത്തു. പുരുഷ വിഭാഗത്തില്‍ അഫ്ഗാൻ ഓൾ റൗണ്ടർ അസ്മത്തുള്ള ഒമർസായിയാണ് മികച്ച ഏകദിന താരം.

ഐസിസിയുടെ മികച്ച വനിതാ താരത്തിൻ്റെ പുരസ്കാരം നേടിയ സ്മൃതി മന്ദാന 2024 ൽ കളിച്ച 13 ഏകദിനങ്ങളിൽ നാലു സെഞ്ചുറികളും മൂന്ന് അർധസെഞ്ചുറികളും അടക്കം 747 റൺസാണ് സ്വന്തമാക്കിയത്. ഇത് രണ്ടാം തവണയാണ് സ്മൃതി മന്ദാന ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമാകുന്നത്. ഇതോടെ ന്യൂസിലൻഡിന്റെ സൂസി ബേറ്റ്‌സിനുശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും ഇന്ത്യൻ താരം സ്വന്തമാക്കി. 2018ലാണ് ഇതിന് മുമ്പ് മന്ദാന പുരസ്ക്കാരം നേടിയത്.


2024ൽ 18 മത്സരങ്ങളിൽ 36 വിക്കറ്റ് വീഴ്ത്തിയതാണ് ഇന്ത്യ പേസർ അർഷ്ദീപിന് മികച്ച ട്വന്റി20 താരത്തിനുള്ള പുരസ്ക്കാരം നേടിക്കൊടുത്തത്. ട്വൻ്റി 20 ലോകകിരീടം നേടിയ ഇന്ത്യൻ ടീമിലും താരം അംഗമായിരുന്നു. കഴിഞ്ഞ വർഷത്തെ ഐസിസി ട്വന്റി20 ടീമിലും അർഷ്ദീപ് ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വർഷം കളിച്ച 14 ഏകദിനങ്ങളിൽ 417 റൺസടിച്ച അഫ്ഗാൻ താരം ഒമർസായി 17 വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. ഇതാണ് താരത്തെ ഏകദിന പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top