‘The king is dead…’ കോഹ്‌ലിക്കെതിരെ ക്രൂരപരിഹാസം; ഇനി ഒരേയൊരു രാജാവ് ബുംറയെന്ന് കമൻ്ററി

സച്ചിൻ തെണ്ടുൽക്കർക്ക് ശേഷം ഇന്ത്യ കണ്ട മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് വിരാട് കോഹ്‌ലി. ‘കിംഗ് കോഹ്‌ലി’ എന്നാണ് അദ്ദേഹത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്. ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ബാറ്റിംഗിൽ തുടർച്ചയായി പരാജയപ്പെടുന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഓസിസിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ രണ്ട് ഇന്നിംഗ്സിലും തിളങ്ങാൻ താരത്തിനായിരുന്നില്ല. ആദ്യ ഇന്നിംഗ്സിൽ 36 ഉം രണ്ടാം ഇന്നിംഗ്സിൽ അഞ്ചു റൺസുമാണ് താരം നേടിയത്. ഇന്ത്യ മത്സരത്തിൽ 184 റൺസിന് പരാജയപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ മുൻ ഓസിസ് താരം കോഹ്‌ലിയുടെ പരാജയം ചൂണ്ടിക്കാട്ടി കമൻ്ററി ബോക്സിൽ വച്ച് നടത്തിയ പരാമര്‍ശം അല്പം കടന്നുപോയെന്നാണ് ക്രിക്കറ്റ് ആരാധകർ പറയുന്നത്.
‘രാജാവ് നാടുനീങ്ങി’ (The king is dead) എന്നർത്ഥം വരുന്ന പ്രയോഗമാണ് കാറ്റിച്ച് നടത്തിയത്. അതിന് വിശദീകരണവും അദ്ദേഹം നൽകുന്നുണ്ട്. കഴിഞ്ഞ പതിറ്റാണ്ടിൽ ഇന്ത്യൻ ക്രിക്കറ്റിൻ്റെ രാജാവായി പ്രകടനം കൊണ്ട് വിരാട് കോഹ്‌ലി മാറിയിരുന്നു. എന്നാൽ ഇന്ത്യൻ പേസർ ജസ്പ്രിത് ബുംറ പതിയെ അവനിൽ നിന്നും ആ സ്ഥാനം ഏറ്റെടുത്തുവെന്നുമാണ് കാറ്റിച്ച് പറയുന്നത്.
മെൽബൺ ടെസ്റ്റിലെ തോൽവിയോടെ ഇന്ത്യ പരമ്പരയിൽ 1-2 ന് പിന്നിലായി. പരമ്പരയിൽ തുടർച്ചയായി പരാജയപ്പെട്ടതോടെ വിരാട് വിരമിക്കണമെന്ന ആവശ്യം ശക്തമാകുന്നതിന് ഇടയിയിലാണ് കാറ്റിച്ചിൻ്റെ വിമർശനം. ടെസ്റ്റിൽ ഈ വർഷം 24.52 ശരാശരിയിൽ 417 റൺസ് മാത്രമാണ് കോഹ്‌ലിക്ക് നേടാനായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here