വേങ്ങൂര്‍ പഞ്ചായത്തിലെ മഞ്ഞപ്പിത്ത ബാധ പിടിവിടുന്നു; മന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ പഞ്ചായത്ത് അധികൃതര്‍ തലസ്ഥാനത്ത്; രക്ഷാപാക്കേജ് ആവശ്യം

തിരുവനന്തപുരം: മഞ്ഞപ്പിത്തം പടരുന്ന വേങ്ങൂർ പഞ്ചായത്ത് അധികൃതർ ഇന്ന് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും. ആരോഗ്യ-തദ്ദേശ വകുപ്പ് മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശില്‍പ സുധീഷും മറ്റുള്ളവരും തിരുവനന്തപുരത്ത് എത്തി. പഞ്ചായത്തിലെ മഞ്ഞപ്പിത്ത ബാധയെക്കുറിച്ച് ജില്ലാ കലക്ടർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ആശുപത്രിയിൽ കഴിയുന്നവർക്കു ധനസഹായം ഉറപ്പാക്കുന്നത് അടക്കമുള്ള ആവശ്യങ്ങളാണ് പഞ്ചായത്ത് അധികൃതര്‍ക്കുള്ളത്. ആവശ്യങ്ങള്‍ നേരത്തെ തന്നെ സർക്കാരിനു മുന്നിൽ വച്ചിരുന്നതാണ്. ജില്ലാ കലക്ടറും സർക്കാരിനു റിപ്പോർട്ട് കൈമാറി. നിലവിൽ 208 പേർക്കാണ് പഞ്ചായത്തിൽ ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത്. 42 പേർ ആശുപത്രിയിലാണ്.

ഇവരിൽ എറണാകുളം ലിസി ആശുപത്രിയിൽ കഴിയുന്ന അഞ്ജന (28), രാജഗിരി ആശുപത്രിയിൽ കഴിയുന്ന ഭർത്താവ് ശ്രീകാന്ത് (36), കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന കാർത്യായനി (52), അമൃത ആശുപത്രിയിലുള്ള 6 വയസ്സുകാരി എന്നിവരുടെ നില ഗുരുതരമാണ്. ആശുപത്രിയിൽ കഴിയുന്നവരെ സഹായിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴി​ഞ്ഞ ദിവസം സഹായനിധി രൂപീകരിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top