നീരജ് ചോപ്ര ലോക ചാമ്പ്യനാകുമോ?, ലോക അത്‍ലറ്റിക്സിൽ ഇന്ത്യയുടെ സുവർണ്ണ പ്രതീക്ഷ

ബൂഡപെസ്റ്റ്: ലോക അത്‌ലറ്റിക് മീറ്റിൽ ജാവലിൻ ത്രോയിൽ ഒളിംപിക്സ് ജേതാവ് നീരജ് ചോപ്ര നാളെ ഫൈനലിനിറങ്ങുന്നു. ആദ്യ ഏറിൽ തന്നെ 88.77 മീറ്റർ ദൂരം കുറിച്ചാണ് ഒന്നാം സ്ഥാനത്തെത്തിയത്. അടുത്ത വർഷം നടക്കുന്ന പാരിസ് ഒളിമ്പിക്സിനും യോഗ്യത നേടി.

ഇക്കൊല്ലത്തെ നീരജിന്റെ ഏറ്റവും മികച്ച പ്രകടനവും ലോകത്തെ മൂന്നാമത്തെ പ്രകടനവുമായി ഇത് അടയാളപ്പെടുത്തുന്നു. ആദ്യ ശ്രമത്തിൽ തന്നെ ഒളിംപിക്സിൽ ഇടംനേടി സ്റ്റേഡിയത്തിലിരുന്നു മറ്റു മത്സരാർഥികളെ വീക്ഷിക്കുന്ന നീരജ് ഇന്ത്യയുടെ ഒളിംപിക്സ് സ്വപ്നങ്ങൾക്കാണ് നിറം പകരുന്നത്.

2024 പാരിസ് ഒളിംപിക്സിനു യോഗ്യത നേടുന്ന ഏഴാമത്തെ ഇന്ത്യൻ അത്‍ലറ്റാണ് നീരജ് ചോപ്ര. ഇതാദ്യമായല്ല നീരജ് ഒറ്റ ത്രോയിലൂടെ യോഗ്യതാ റൗണ്ടിൽ ഇടം നേടുന്നത്. 2022 ലോക ചാമ്പ്യൻഷിപ്പിലും 2021 ടോക്കിയോ ഒളിംപിക്സിലും ഒരു ത്രോ മാത്രമാണ് നീരജ് എറിഞ്ഞത്.

ലോക അത്‌ലറ്റിക്‌സ് റാങ്കിങ്ങിൽ ഒന്നാം നമ്പർ പുരുഷ ജാവലിൻ ത്രോ താരമായ നീരജ് ചോപ്ര കരിയറിലെ ആദ്യ കിരീടം ഉറപ്പിച്ച് തന്നെയാണ് മുന്നേറുന്നത്. കഴിഞ്ഞ തവണ തലനാരിഴയ്ക്ക് ഗ്രെനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സിനു മുന്നിൽ അടിയറവു പറഞ്ഞ നീരജിന്‌ വെള്ളി കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നിരുന്നു. എങ്കിലും ലോക അത്‍ലറ്റിക്സില്‍ വെള്ളി നേടിയ ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം നീരജ് സ്വന്തമാക്കിയിരുന്നു.

ഞായറാഴ്ച രാത്രി 11.45നാണ് ഫൈനൽ പോരാട്ടം. മൂന്ന് ഇന്ത്യൻ താരങ്ങൾ ആദ്യമായി ഫൈനലിലെത്തുന്നു എന്ന പ്രതേകതയും ഇത്തവത്തെ അത്‍ലറ്റിക്സിന്നുണ്ട്. നീരജിനു പുറമെ കിഷോർ കുമാർ ജെന, ഡി.പി മനു എന്നിവരാണ് ഇന്ത്യക്കായി മത്സരിക്കുന്നത് .

ടോക്കിയോ ഒളിംപിക്സിലും ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഡമണ്ട് ലീഗിലും സ്വര്‍ണം നേടിയ നീരജില്‍ ഇന്ത്യ ഇത്തവണ സ്വര്‍ണം തന്നെയാണ് സ്വപ്നം കാണുന്നത്.

25 കാരനായ ചോപ്ര ഈ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടോക്കിയോ ഒളിമ്പിക്സിൽ 87.58 മീറ്റർ മറികടന്നു അത്‍ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി. ഇവിടെയും സ്വർണം നേടിയാൽ ഒളിമ്പിക്സിലും ലോക ചമ്പ്യാൻഷിപ്പിലും സ്വർണ്ണമെന്ന അപൂർവ്വ നേട്ടത്തിനുടമയാകും.




whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top