ജെഎന്‍യു തിരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് തകര്‍പ്പന്‍ ജയം; യൂണിയന്‍ പ്രസിഡന്റ് അടക്കമുള്ള നാല് സീറ്റുകളും പിടിച്ചെടുത്തു; എബിവിപിക്ക് വന്‍ തിരിച്ചടി
ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന് വിജയം. ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിക്ക് വന്‍ തിരിച്ചടി നല്‍കിയാണ് ഇടത് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ നാലു സ്ഥാനങ്ങളിലും എബിവിപിയെ ഇടതുസ്ഥാനാര്‍ഥികള്‍ പരാജയപ്പെടുത്തി.
എബിവിപി,എസ്എഫ്ഐ, എന്‍എസ് യുഐ ,ഐസ, ആര്‍ജെഡിയുടെ വിദ്യാര്‍ഥിവിഭാഗമായ ഛാത്ര, രാഷ്ട്രീയ ജനതാദള്‍ ബാപ്‌സ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, ഡിഎസ്എഫ്, എഐഎസ്എഫ്എ എന്നീ സംഘടനകളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. പ്രസിഡന്റായി ഇടതുസ്ഥാനാര്‍ഥി ധനഞ്ജയ്‌യെ തിരഞ്ഞെടുത്തു. ധനഞ്ജയ്ക്ക് 2598 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എബിവിപി സ്ഥാനാര്‍ഥിക്ക് 1676 വോട്ടേ ലഭിച്ചുള്ളൂ.
ജനറല്‍ സെക്രട്ടറിയായി ബിഎപിഎസ്എയുടെ പ്രിയാന്‍ഷി ആര്യയെ തിരഞ്ഞെടുത്തു. 2887 വോട്ടുകള്‍ പ്രിയാന്‍ഷി ആര്യ നേടിയപ്പോള്‍ എബിവിപിയുടെ അര്‍ജുന്‍ ആനന്ദിന് 1961 വോട്ടുകളാണ് ലഭിച്ചത്. ഇടത് സ്ഥാനാര്‍ഥി എം.ഒ.സാജിദ് ജോയന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി അവിജിത് ഘോഷ് തിരഞ്ഞെടുക്കപ്പെട്ടു. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലെ കൗണ്‍സിലര്‍ സ്ഥാനാര്‍ഥിയായി എസ്എഫ്ഐ പാനലില്‍ മത്സരിച്ച തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനി ഗോപിക ബാബു വിജയിച്ചിട്ടുണ്ട്.
ഇടത് വിദ്യാര്‍ഥി സംഘടനകളായ ഐസ, എസ്എഫ്ഐ., എഐഎസ്എഫ്., ഡിഎസ്എഫ് എന്നിവ സഖ്യത്തിലാണ് മത്സരിച്ചത്. ബാലറ്റിലൂടെ നടന്ന വോട്ടെടുപ്പില്‍ 73 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. ആറായിരത്തോളം പേരാണ് വോട്ടുചെയ്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here