റിലീസായ ദിവസം തന്നെ ‘ജവാന്റെ’ പ്രിന്റ് ചോർന്നു

ഷാരൂഖ് നായകനായ ജവാൻ ഇന്ന് തിയേറ്ററുകളിൽ എത്തി. ആദ്യ ദിവസം പൂർത്തിയാക്കും മുന്നേ ഓൺലൈനിൽ ചിത്രത്തിന്റെ പകർപ്പ് ചോർന്നു. എച്ച് ഡി ക്വാളിറ്റിയിൽ തന്നെ ചോർന്നെന്നാണ് റിപ്പോർട്ടുകൾ. ഇത് ‘ജവാന്റെ’ കളക്ഷനെ എങ്ങനെ ബാധിക്കും എന്ന ആശങ്കയിലാണ് അണിയറ പ്രവർത്തകരും ആരാധകരും.


ആദ്യദിനം തന്നെ ചിത്രം നല്ല കളക്ഷൻ ഉണ്ടാക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഒട്ടുമിക്ക തിയേറ്ററുകളും പ്രീ- ബുക്കിംഗിൽ തന്നെ ഹൗസ്ഫുള്ളും ആയിരുന്നു.
‘പഠാന്റെ’ വൻ വിജയത്തിന് ശേഷമുള്ള സിനിമയായതിനാൽ തന്നെ ഷാരൂഖാനും വലിയ പ്രതീക്ഷകളാണ് ജവാനിൽ വച്ചുപുലർത്തിയിരുന്നത്.
രജനീകാന്ത് നായകനായ ‘ജയിലറി’ന്റെ എച്ച് ഡി പ്രിന്റും തിയേറ്ററിൽ പ്രദർശനത്തിനിരിക്കെ ചോർന്നിരുന്നു.


സിനിമയുടെ വ്യാജപതിപ്പ് ഇറക്കുന്നതിനെതിരെ കർശന നിയമങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും വ്യാജന്മാരെ നിയന്ത്രിക്കാൻ ആയിട്ടില്ല. പല സിനിമകളും വിദേശത്തുനിന്ന് അപ്‌ലോഡ് ചെയ്യുന്നതിനാൽ കേസെടുത്താലും അത് മുന്നോട്ട് പോകാറില്ല .

ആറ്റ്ലിയുമായി ചേർന്ന് ഷാരൂഖാന്റെ ആദ്യ സിനിമയാണ് ജവാൻ. അഡ്വാൻസ് ബുക്കിംഗിൽ ഒരു ദിവസം കൊണ്ട് ഏഴ് കോടിരൂപ നേടി ചിത്രം റെക്കോർഡ് തീർത്തിരുന്നു. റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ കീഴിൽ ഗൗരി ഖാനാണ് ചിത്രം നിർമിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top