‘ജവാൻ’ റിലീസ് സെപ്തംബർ ഏഴിന്

തമിഴ് സംവിധായാകൻ ആറ്റ്ലിയുടെ ആദ്യ ഹോളിവുഡ് സിനിമയായ ‘ജവാൻ’ സെപ്റ്റംബർ ഏഴിന്ന് റിലീസിന് ഒരുങ്ങുന്നു. നിരവധി പ്രത്യേകതകൾ ആണ് സിനിമക്കുള്ളത്. ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയും ഷാരൂഖാനും ഒന്നിച്ചെത്തുന്ന ആദ്യ സിനിമ. ചിത്രത്തിൽ സംഗീതം അനിരുദ്ധ് രവിചന്ദ്ര് ആണ്. ചിത്രത്തിലെ ‘ചലേയേ’ എന്നു തുടങ്ങുന്ന ഗാനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നേരത്തെ വന്ന ‘സിന്ദാ ബന്ദാ’ഗാനത്തിനും വൻ വരവേൽപ്പാണ് ലഭിച്ചത്.


ചിത്രത്തിൽ വില്ലനായി വിജയ് സേതുപതിയും, മറ്റു പ്രധാന വേഷങ്ങളിൽ പ്രിയാമണി, സാന്യ മൽഹോത്ര, യോഗി ബാബു, കാമിയോ വേഷത്തിൽ ദീപിക പദുക്കോണും എത്തുന്നുണ്ട്. 250 കോടി ചിലവിട്ട പഠാൻ ആണ് നിർമ്മാണ ചെലവ് ഏറ്റവും കൂടിയ ഷാരൂഖാന്റെ സിനിമ. ജവാൻ 300 കോടി കടക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top