കൊല്‍ക്കത്ത ഡോക്ടറുടെ പീഡന മരണകേസില്‍ മമതക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ എംപി രാജി വച്ചൊഴിഞ്ഞു

തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപി ജവഹർ സിർകാർ രാജ്യസഭാംഗത്വം രാജിവച്ചു. ആർജി കാർ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം സക്കാര്‍ കൈകാര്യം ചെയ്ത രീതിയിലുള്ള എതിര്‍പ്പും പാര്‍ട്ടിയിലുള്ള അഴിമതിയും ചൂണ്ടിക്കാട്ടിയാണ് രാജി. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാനും ബംഗാളില്‍ സമാധാനം പുന:സ്ഥാപിക്കാനും അദ്ദേഹം മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടു.

രാജിയുടെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം മമത ബാനര്‍ജിക്ക് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയാണ് എന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്. ഐഎഎസില്‍ നിന്നും വിരമിച്ച ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. മൂന്ന് വര്‍ഷമായി രാജ്യസഭാ എംപിയാണ്.

തന്നെ എംപിയായി തിരഞ്ഞെടുത്തതിന് തൃണമൂല്‍ നേതൃത്വത്തിന് അദ്ദേഹം നന്ദി പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണം തുടരാന്‍ ആഗ്രഹിക്കുന്നില്ല. ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് പ്രശ്നത്തില്‍ സര്‍ക്കാര്‍ വളരെ വൈകിയാണ് നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2021-ൽ മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി ഉൾപ്പെട്ട അഴിമതിക്കെതിരെ പ്രതികരിച്ചപ്പോള്‍ പാര്‍ട്ടി നേതാക്കളില്‍ നിന്നും എതിര്‍പ്പും നേരിട്ടു. ബംഗാളില്‍ സര്‍ക്കാരിനെതിരെ കടുത്ത രോഷം ഉയരുകയാണ്. ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top