ജപ്തി നടപടികള്‍ക്കിടെ തീ കൊളുത്തിയുള്ള സ്ത്രീയുടെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തമാകുന്നു; അന്വേഷണത്തിന് പോലീസ്

വീട് ജപ്തി ചെയ്യാനെത്തിയപ്പോള്‍ സ്ത്രീ തീകൊളുത്തി മരിച്ച സംഭവത്തില്‍ മരിച്ച സംഭവത്തില്‍ പട്ടാമ്പി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പട്ടാമ്പിയിലെ ജയ (48)യാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.

ജയയുടെ ഭര്‍ത്താവ് ഉദയന്‍ സ്റ്റേഷനിലെത്തി മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുള്ളത്. ജയയുടെ മരണത്തില്‍ പ്രതിഷേധം ശക്തമാണ്. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തുണ്ട്.

പട്ടാമ്പിയിലെ ബ്യൂട്ടീഷ്യനായിരുന്നു ജയ. ജയയും ഭര്‍ത്താവും ഷൊര്‍ണൂര്‍ കോ-ഓപ്പറേറ്റിവ് അര്‍ബന്‍ ബാങ്കില്‍ നിന്നും 2015-ല്‍ രണ്ട് ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. തിരിച്ചടവുകള്‍ തെറ്റിയതോടെ അഞ്ച് ലക്ഷം രൂപയുടെ ബാധ്യതയായി. കോടതി നടപടി പ്രകാരം ജപ്തി നടപടികള്‍ക്ക് ഷൊര്‍ണൂര്‍ കോ-ഓപ്പറേറ്റിവ് അര്‍ബന്‍ ബാങ്ക് അധികൃതരും, പോലീസും എത്തിയപ്പോഴാണ് നാടകീയമായ സംഭവങ്ങള്‍ നടന്നത്.

ജപ്തിയുടെ കാര്യം ജയയെ അറിയിച്ചപ്പോള്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ കുടുംബവീട്ടില്‍ എത്തിക്കും. സംസ്‌കാരം അവിടെ നടക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top