ജയം രവി നായകനാവുന്ന പുതിയ ചിത്രം ‘സൈറൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തമിഴ് നടൻ ജയം രവി നായകനായെത്തുന്ന ‘സൈറൻ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വീഡിയോയും പുറത്തുവന്നു. ആന്റണി ഭാഗ്യരാജാണ് സംവിധാനം.

ഒറ്റ നോട്ടത്തിൽ പടം ഒരു ആക്ഷൻ ത്രില്ലർ ആണ്. വീഡിയോയിലുടനീളം ജയം രവി പ്രതികാര ഭാവത്തിലാണ് അവതരിക്കുന്നത്. പോസ്റ്ററിൽ ഒരു കയ്യിൽ വാളും മറുകയ്യിൽ വിലങ്ങും അണിഞ്ഞ് ചായ കുടിക്കുന്ന ജയം രവിയ്ക്കടുത്ത് സൈറൻ മുഴക്കുന്ന പോലീസ് ജീപ്പുണ്ട്. പോസ്റ്ററിന്റെ അറ്റ്മോസ്ഫിയർ ആവട്ടെ ഇടി മുഴക്കവും.

സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ എത്തുന്ന ജയം രവിയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഹോം മൂവി മേക്കേഴ്സിന്റെ ബാനറിൽ സുജാത വിജയകുമാർ നിർമ്മിക്കുന്ന ചിത്രത്തിൽ കീർത്തി സുരേഷും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജീവി പ്രകാശ് കുമാറാണ് സംഗീതം.

അടുത്തിടെ ജയം രവിയുടേതായി പുറത്തിറങ്ങിയ പൊന്നിയൻ സെൽവന്റെ ഒന്നാംഭാഗവും രണ്ടാംഭാഗവും മികച്ച വിജയമാണ് നേടിയിരുന്നത്.
ഈ വിജയങ്ങളിലൂടെ അദ്ദേഹം തുടർച്ചയായി സിനിമകൾ നിരത്തിയിറക്കുകയാണ്.

 ഒരുവൻ 2, ഇരൈവൻ എന്നീ ചിത്രങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് പുതിയ ചിത്രത്തിന്റെ പോസ്റ്റർ ഇറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. ഭൂരിഭാഗം ചിത്രീകരണവും പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top