ഭാര്യയെ കഴുത്തറുത്ത് കൊന്ന ഭർത്താവ് 19 വർഷത്തിന് ശേഷം പിടിയിൽ; മുങ്ങിയത് വിചാരണ നടക്കുമ്പോള്‍

മാന്നാർ: ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം വിചാരണ നടക്കുന്നതിന്നിടെ ഒളിവില്‍ പോയ പ്രതി 19വർഷത്തിന് ശേഷം പിടിയില്‍. മാന്നാർ കുട്ടമ്പേരൂർ താമരപ്പള്ളിൽ വീട്ടിൽ കുട്ടികൃഷ്ണൻ ജി പി (55) ആണ് പിടിയിലായത്. കളമശ്ശേരിയിൽ നിന്നാണ് അറസ്റ്റിലായത്. ഭാര്യ ജയന്തിയെ (32) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ.

2023 ജൂണിൽ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി ഒറീസയിൽ ടയർ റിട്രേഡിംഗ് ജോലി ചെയ്യുന്നതായി കണ്ടെത്തി. അവിടെ നിന്ന് മുംബയിൽ ഷെയർ മാർക്ക​റ്റിംഗ് ബിസിനസുമായി പോകാറുണ്ടെന്നും മനസ്സിലാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുംബയിൽ നിന്ന് എറണാകുളം കളമശ്ശേരി സ്വദേശിക്കൊപ്പം പോയെന്നും അറിഞ്ഞു. പിന്നാലെയാണ് അറസ്റ്റ്.

2004 ഏപ്രിൽ രണ്ടിനാണ് സംഭവം നടക്കുന്നത്. കുട്ടികൃഷ്ണനും ഭാര്യയും തമ്മിൽ താമരപ്പള്ളി വീട്ടിൽ വച്ച് വഴക്കുണ്ടായി. വിവാഹ മോചിതയാണെന്ന കാര്യം ജയന്തി മറച്ചുവച്ചെന്ന് ആരോപിച്ചായിരുന്നു വഴക്ക്. കുട്ടികൃഷ്ണൻ ജയന്തിയുടെ തല ഭിത്തിയിൽ ഇടിപ്പിച്ച് ബോധം കെടുത്തിയ ശേഷം ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം തല അറുത്തു മാറ്റുകയും ചെയ്തു. സംഭവം നടന്ന രാത്രി കുട്ടികൃഷ്ണനും ഒന്നേകാൽ വയസുള്ള മകളും മൃതദേഹത്തിന് അടുത്തിരുന്നു. അടുത്ത ദിവസമാണ് കൊലപാതകവിവരം പുറത്തറിയുന്നത്. പിന്നാലെ പ്രതി പൊലീസ് പിടിയിലായി. വിചാരണ നടക്കുമ്പോള്‍ മുങ്ങുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top