സിദ്ധാര്‍ത്ഥന്റെ അവസാന നിമിഷങ്ങള്‍ക്ക് സാക്ഷിയായ പൂക്കോട് ക്യാമ്പസില്‍ അച്ഛനെത്തി; വരണമെന്ന് ആഗ്രഹിച്ചതല്ലെന്ന് പ്രതികരണം; സന്ദര്‍ശനം രാഹുല്‍ ഗാന്ധിയെ കണ്ടശേഷം

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജില്‍ ക്രൂര റാഗിങ്ങിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ അവസാന നിമിഷങ്ങള്‍ക്ക് സാക്ഷിയായ പൂക്കോട് ക്യാമ്പസില്‍ അച്ഛനെത്തി; വരണമെന്ന് ആഗ്രഹിച്ചതല്ലെന്ന് പ്രതികരണം; സന്ദര്‍ശനം രാഹുല്‍ ഗാന്ധിയെ കണ്ടശേഷം ഹോസ്റ്റൽ അച്ഛൻ ജയപ്രകാശ് സന്ദർശിച്ചു. സിദ്ധാർത്ഥന്‍ മരിച്ചതിന് ശേഷം ആദ്യമായിട്ടാണ് ജയപ്രകാശ് ഇവിടെ എത്തുന്നത്. മകന്റെ അവസാന നിമിഷങ്ങള്‍ക്ക് സാക്ഷിയായ ക്യാമ്പസും പരിസരവും ഹോസ്റ്റല്‍ മുറിയിലുമൊക്കെ നോക്കിക്കണ്ടു.
മുറികളിലെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി. കണ്ണുകള്‍ സജലങ്ങളായി. സങ്കടമടക്കാന്‍ ബുദ്ധിമുട്ടി. ഇങ്ങനെയായിരുന്നു പ്രതികരണം. ” രാഹുൽ ഗാന്ധിയെ കാണാനുള്ള അവസരം ലഭിച്ചപ്പോള്‍ എനിക്ക് തോന്നി അവന്റെ കോളേജും റൂമും കാണണമെന്ന്. എല്ലാവരും കൂടി അവനെ അടിച്ചു കൊന്ന് കഴുവേറ്റിയ സ്ഥലമല്ലേ? എനിക്കത് കാണണമായിരുന്നു. ആ ഗ്രൗണ്ട് നിങ്ങളും കാണുന്നില്ലേ? അവിടെ വെച്ചാണ് അവനെ അടിച്ചു കൊന്ന് കെട്ടിത്തൂക്കിയത്. വളരെ സന്തോഷത്തോടെ ഒരിക്കൽ ഞാനിവിടെ വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, ഹോസ്റ്റലിലല്ല, കോളേജിൽ അവനെ കൊണ്ടുപോകാൻ വേണ്ടിയിട്ട്. മതിയായി, ഞാൻ പോകുന്നു.”
കേസിലെ അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ജയപ്രകാശ് ആരോപിച്ചു. അടിയന്തര ഇടപെടൽ തേടി രാഹുൽഗാന്ധിയെ കാണുകയും നിവേദനം നല്‍കുകയും ചെയ്തു. പത്രികാ സമർപ്പണത്തിന് ശേഷമാണ് രാഹുൽ ഗാന്ധി ജയപ്രകാശുമായി കൂടിക്കാഴ്ച നടത്തിയത്. നീതി കിട്ടാൻ രാഹുൽ പൂർണ പിന്തുണ വാഗ്ദാനം ചെയ്തെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജയപ്രകാശ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here