അടുത്തത് ‘അബ്രഹാം ഓസ്ലര്‍; രണ്ടാം ഭാഗം; കൂടെ ‘കാന്താര 2’, ‘ഗെയിം ചേഞ്ചര്‍’ വിജയ് ചിത്രം GOAT; ജയറാമിന് കൈനിറയെ സിനിമകള്‍

ഈ വര്‍ഷം മലയാളത്തിലെ ആദ്യ ഹിറ്റ് ആയിരുന്നു ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്ലര്‍. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം ജയറാമിന് ലഭിച്ച ഒരു വിജയ ചിത്രം കൂടിയായിരുന്നു ഓസ്ലര്‍. മമ്മൂട്ടി അതിഥിവേഷത്തില്‍ എത്തിയ ഓസ്ലര്‍ ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചു. നിലവില്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ജയറാം. ഓസ്ലറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ഈ ചിത്രത്തിലായിരിക്കും ഇനി താന്‍ അഭിനയിക്കുക എന്നാണ് മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്.

‘എല്ലാക്കാലത്തും നായകനായി സിനിമയില്‍ നിറഞ്ഞു നില്‍ക്കാമെന്ന് വിചാരിച്ചിട്ടുള്ള ആളല്ല ഞാന്‍. അതു കൊണ്ടാണു മറ്റു ഭാഷകളില്‍ നിന്നു ലഭിച്ച വ്യത്യസ്തമായ വേഷങ്ങളെല്ലാം ചെയ്യുന്നത്. പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രത്തിനു വേണ്ടി തടിവച്ച ശരീരം കഷ്ടപ്പെട്ട് വര്‍ക്ക് ഔട്ട് ചെയ്തത് പഴയ രൂപത്തിലേക്കെത്തിയപ്പോഴാണ് മിഥുന്‍ മാനുവല്‍ തോമസ് ഓസ്ലറുമായെത്തുന്നത്. ഡയറ്റെല്ലാം വിട്ട് ഇഷ്ടമുള്ളതെല്ലാം ആവശ്യത്തിനു കഴിച്ചു. ഒരു മാസം കഴിഞ്ഞ് കണ്ണാടിയുടെ മുന്നിലെത്തിയപ്പോള്‍ കുടവയറും ഓസ്‌ലറും റെഡി. 2024 മലയാള സിനിമയ്ക്ക് ഐശ്വര്യമുള്ള തുടക്കം നല്‍കാന്‍ എനിക്കും ഓസ്ലറിനും കഴിഞ്ഞതില്‍ സന്തോഷം. ഓസ്ലര്‍ രണ്ടാം ഭാഗമുണ്ട്. അതായിരിക്കും അടുത്ത മലയാള ചിത്രം. ഇതിനൊപ്പം വിജയ്‌ടെ ‘GOAT’, രാംചരണിന്റെ ഗെയിം ചേഞ്ചര്‍, കാന്താര-2 ഇവയെല്ലാം ഉടന്‍ വരുന്ന പ്രോജക്ടുകളാണ്,’ ജയറാം പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top