ഇനി ചക്കിക്ക് കൂട്ടായി നവനീത്; മാളവിക ജയറാം വിവാഹിതയായി; ചടങ്ങുകള്‍ ഗുരുവായൂര്‍ അമ്പലനടയില്‍; നിറ കണ്ണുകളോടെ ജയറാം
മലയാള സിനിമയുടെ പ്രിയ താരതമ്പദികളായ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. നവനീത് ഗിരീഷ് ആണ് വരന്‍. ഗുരുവായൂരില്‍ വച്ചായിരുന്നു ചടങ്ങുകള്‍. പാലക്കാട് നെന്മാറ സ്വദേശിയായ നവനീത് യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആണ്. സുരേഷ് ഗോപി, ഭാര്യ രാധിക, അപര്‍ണ ബാലമുരളി, കാളിദാസ് ജയറാമിന്റെ ഭാവി വധു താരിണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ രാവിലെ 6.15നായിരുന്നു മുഹൂര്‍ത്തം. നിറ കണ്ണുകളോടെ ജയറാം ചക്കിയുടെ കൈപിടിച്ച് നവനീതിന് നല്‍കി. അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. തമിഴ് സ്റ്റൈലില്‍ ചുവന്ന പട്ടുസാരി ധരിച്ചായിരുന്നു മാളവിക വിവാഹത്തിന് എത്തിയത്. ഇന്ന് രാവിലെ 10,30 മുതല്‍ തൃശൂരിലെ ഹയാത്ത് ഹോട്ടലിലാണ് വിവാഹ വിരുന്ന്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here