ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും; കേസ് കെട്ടിച്ചമച്ചതെന്ന് വാദം
ലൈംഗികാതിക്രമക്കേസില്‍ നടന് ജയസൂര്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരായ കേസ് കെട്ടി ചമച്ചതാണെന്നാണ് നടന്റെ വാദം. പീഡനം നടന്നതായി ആരോപിക്കുന്ന തിയതികളില്‍ വൈരുധ്യമുണ്ടെന്നും വിദേശത്ത് ആയതിനാൽ എഫ്ഐ ആർ നേരിട്ട് കണ്ടിട്ടില്ലെന്നും ജയസൂര്യ ഹർജിയിൽ പറഞ്ഞിരുന്നു.
യുഎസിലായിരുന്ന ജയസൂര്യ കഴിഞ്ഞ പതിനെട്ടാം തീയതിയാണ് കൊച്ചിയില്‍ മടങ്ങിയെത്തിയത്. സെക്രട്ടേറിയറ്റിലെ സിനിമാചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തി എന്ന നടിയുടെ പരാതിയിലാണ് കേസ്. സെക്ഷൻ 354,354 എ, 509 എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. നടിയുടെ പരാതിയിൽ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതോടെയാണ് നടിമാര്‍ ലൈംഗിക പീഡന ആരോപണങ്ങളുമായി രംഗത്തുവന്നത്. ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ് ഇടനാഴിയിൽവെച്ച് നടൻ കടന്നുപിടിച്ച് ചുംബിച്ചെന്ന് നടി മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തിയിരുന്നു. നിലവിൽ രണ്ട് പീഡനക്കേസുകളാണ് ജയസൂര്യയ്ക്ക് എതിരെയുള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here