പുതിയ പാര്‍ട്ടിയോ, അതോ ലയനമോ? ജെഡിഎസ് നിര്‍ണായക യോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: ജെഡിഎസ് ദേശീയ അധ്യക്ഷന്‍ കര്‍ണാടകത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയിരിക്കെ ഭാവി പരിപാടി തീരുമാനിക്കാന്‍ സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. രാവിലെ 11 ന് എറണാകുളം വൈഎംസിഎ ഹാളില്‍ ചേരുന്ന ഈ യോഗം ജെഡിഎസിനെ സംബന്ധിച്ച് നിര്‍ണായകമാണ്.

ദേവഗൗഡയെ തള്ളിപ്പറഞ്ഞാണ് സംസ്ഥാന ഘടകം നിലകൊള്ളുന്നത്. പുതിയ പാര്‍ട്ടി രൂപീകരിക്കണോ അതോ മറ്റ് പാര്‍ട്ടിയില്‍ ലയിക്കണമോ എന്ന കാര്യത്തില്‍ ഇന്ന് ചര്‍ച്ച നടക്കും.

പുതിയ പാർട്ടി രൂപീകരിച്ചാൽ ജനതാദൾ (എസ്) എന്ന പേരും ചിഹ്നവും നഷ്ടമാകും. മാത്യു.ടി.തോമസിനും മന്ത്രി കെ.കൃഷ്ണന്‍കുട്ടിയ്ക്കും പുതിയ പാര്‍ട്ടിയില്‍ ചേരാതെ മാറി നില്‍ക്കേണ്ടിയും വരും. ദേശീയ നേതൃത്വം ജനതാദൾ (എസ്) ന്റെ പുതിയ സംസ്ഥാന ഘടകത്തെ പ്രഖ്യാപിക്കുകയും ചെയ്യും. ഇതെല്ലാം കണക്കിലെടുത്താകും തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top