ജെഡിഎസ് നേതൃയോഗം ഇന്ന്; പുതിയ പാര്‍ട്ടിയോ സമാജ്‍വാദി ലയനമോ എന്ന കാര്യത്തില്‍ തീരുമാനം ഇന്ന് എടുത്തേക്കും

ജെഡിഎസ് ദേശീയ ഘടകവുമായുള്ള ബന്ധം ഒഴിവാക്കാനും ഭാവി പരിപാടികള്‍ തീരുമാനിക്കാനുമായി ഇന്ന് ജെഡിഎസ് കേരള ഘടകം ഇന്ന് നേതൃയോഗം കൂടും. എച്ച്.ഡി.കുമാരസ്വാമി എൻഡിഎ സർക്കാരിൽ മന്ത്രിയായതോടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ ജെഡിഎസിന് സിപിഎം നിര്‍ദേശം നല്‍കിയിരുന്നു.

സമാജ്‍വാദി പാര്‍ട്ടിയില്‍ ലയിക്കാനാണ് ജെഡിഎസിന്റെ ആലോചന. പുതിയ പാര്‍ട്ടിയോ അല്ലെങ്കില്‍ സമാജ്‍വാദി പാര്‍ട്ടിയുമായുള്ള ലയനമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം വരും. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ദേവ ഗൗഡയുമായുള്ള ബന്ധം മുറിക്കാൻ കേരള നേതാക്കൾക്ക് വിമുഖതയുണ്ട്. ഗൗഡ വിപ്പ് നൽകിയാൽ എംഎൽഎമാരായ കൃഷ്ണൻകുട്ടിക്കും മാത്യു ടി തോമസിനും പ്രശ്നമാകുമോ എന്ന ആശങ്ക പാര്‍ട്ടിയെ അലട്ടുന്നുണ്ട്.

എൻഡിഎ ബന്ധമുള്ള പാർട്ടി ഒപ്പമുണ്ടായിട്ടും സിപിഎം നിശബ്ദത പാലിക്കുന്നതിനെതിരെ കഴിഞ്ഞ ഇടതുമുന്നണി യോഗത്തില്‍ ആര്‍ജെഡി രംഗത്തെത്തിയിരുന്നു. രാജ്യസഭാ സീറ്റില്‍ ആര്‍ജെഡിയെ പരിഗണിക്കാത്തതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കുമ്പോഴാണ് ജെഡിഎസിനെതിരെ ആര്‍ജെഡി ആഞ്ഞടിച്ചത്. കേന്ദ്രത്തിൽ മൂന്നാം മോദി സർക്കാരിലും കേരളത്തിൽ ഇടത് സർക്കാരിലും ഒരു പോലെ കക്ഷിയാണ് ജെഡിഎസ്. സെപ്തംബറിൽ ജെഡിഎസ് എൻഡിഎയിൽ ചേർന്നത് മുതൽ വിവാദങ്ങളുണ്ട്. പുതിയ പാർട്ടി ഉണ്ടാക്കുമെന്ന് പറഞ്ഞിട്ട് പ്രഖ്യാപനം നടപ്പിലായില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top