ജോസ് തെറ്റയിലിന്റെ നേതൃത്വത്തിൽ പുതിയ പാര്‍ട്ടിക്ക് ജെഡിഎസില്‍ ആലോചന; ലക്ഷ്യം കൂറുമാറ്റനിയമം മറികടക്കല്‍; കേരള ജനതാദൾ സെക്യുലറില്‍ ജെഡിഎസ് ലയിച്ചേക്കും

തിരുവനന്തപുരം: ജനതാദൾ(എസ്) കേരള ഘടകം അതിജീവനത്തിന്റെ വഴി തേടുന്നു. ജെഡിഎസ് എന്നപേരും പാർട്ടിചിഹ്നവും ഉപയോഗിച്ച് ഇനി കേരളത്തിൽ തുടരാനാകില്ലെന്ന അവസ്ഥ വന്നതോടെ പുതിയ തീരുമാനത്തിലേക്ക് പാര്‍ട്ടി നീങ്ങുന്നു. ജോസ് തെറ്റയിലിന്റെ നേതൃത്വത്തിൽ കേരള ജനതാദൾ സെക്യുലർ എന്നപേരിൽ പുതിയ പാർട്ടി രൂപവത്കരിക്കാനാണ് ആലോചന. ഈ പാര്‍ട്ടിയില്‍ കേരള ഘടകം ലയിക്കാനാണ് ആലോചന.

ഒരു പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ പുതിയ പാർട്ടി രൂപവത്കരിക്കുന്നത് കുറുമാറ്റ നിരോധന പരിധിയിൽവരും. എന്നാല്‍ ഇത്തരം ഒരു ലയനം വന്നാല്‍ കൂറുമാറ്റത്തിന്റെ പരിധിയില്‍ നിന്നും മന്ത്രി കൃഷ്ണന്‍കുട്ടിക്കും മാത്യു.ടി.തോമസ്‌ എംഎല്‍എയ്ക്കും രക്ഷപ്പെടാം. അയോഗ്യതാ ഭീഷണി വരില്ല. ഈ തീരുമാനമാണ് ബുധനാഴ്ച ചേർന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലുണ്ടായത്.

കേരളത്തിൽ ഇടതുമുന്നണിയിലുള്ള ജനതാദൾ (എസ്) ഇപ്പോഴും ദേശീയ പാർട്ടിയുടെ ഭാഗമാണ്. ജെഡിഎസ് അധ്യക്ഷൻ എച്ച്‌.ഡി.ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെഡിഎസ് സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട ലൈംഗികാപവാദം കത്തിയതോടെയാണ് പുതിയ പാർട്ടി എന്ന തീരുമാനത്തിലേക്ക് ജെഡിഎസ് നീങ്ങുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top