നടി മീന ജീത്തു ജോസഫിന്‍റെ വെബ്‌ സീരീസില്‍; രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ‘സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിന്‍’ വരുന്നു

 ജീത്തു ജോസഫിന്‍റെ വെബ് സീരീസില്‍ അഭിനയിക്കാന്‍ നടി മീന. ‘സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിന്‍’ എന്ന സീരീസിലാണ് മീന പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നത്. മൂത്തോന്‍ സിനിമയിലൂടെ ശ്രദ്ധ നേടിയ സഞ്ജന ദിപുവും ഹക്കീം ഷാജഹാനുമാണ് സീരീസിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ സുമേഷ് നന്ദകുമാറാണ് സംവിധാനം. ജീത്തു ജോസഫിന്‍റെ മേല്‍നോട്ടത്തില്‍ എത്തുന്ന സീരീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിന്‍ ഒരു ആന്തോളജി സീരീസാണ്. എം ഉണ്ണികൃഷ്‍ണനാണ് ഛായാഗ്രാഹണം. ഗാനരചയിതാവ് വിനായക് ശശികുമാര്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന സീരീസ് എന്ന പ്രത്യേകതയും ഉണ്ട്. അതേസമയം ചലച്ചിത്രരംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയ മീന അടുത്തിടെ അഭിനയിച്ചത് ആനന്ദപുരം ഡയറീസിലാണ്. ജീത്തു ജോസഫിന്‍റെ ദൃശ്യം, ദൃശ്യം 2 എന്നീ സിനിമകളില്‍ പ്രധാന കഥാപാത്രമായിരുന്നു മീന. ഇതിനുശേഷമാണ് വീണ്ടും ജീത്തു ജോസഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. വെബ്‌ സീരീസിലേക്കുള്ള മീനയുടെ ആദ്യ ചുവടുവയ്പ്പ് കൂടിയാണിത്.

അതേസമയം ഇത് രണ്ടാം തവണയാണ്  ജീത്തു ജോസഫ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. മോഹന്‍ലാല്‍ അഭിനയിച്ച 12th മാന്‍ ആയിരുന്നു ആദ്യത്തേത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top