വലിയ കോട്ടുവായിട്ട് മോണ കോടിപ്പോയി!! ആശുപത്രി അനുഭവം പങ്കുവച്ച് സോഷ്യൽ മീഡിയ താരമായ അമേരിക്കക്കാരി

ചില ഘട്ടങ്ങളില്‍ ആര്‍ക്കും സംഭവിക്കാവുന്ന അപകടമാണ് യുഎസിലെ സോഷ്യല്‍ മീഡിയയില്‍ താരമായ ന്യൂജേഴ്‌സിയിൽ നിന്നുള്ള 21കാരി ജെന്ന സിനാത്രയ്ക്ക് സംഭവിച്ചത്. പക്ഷെ അത് അവരെ വല്ലാതെ അലട്ടി. പക്ഷെ പരിചരിച്ച ഡോക്ടര്‍മാര്‍ അതില്‍ നിന്നും അവര്‍ക്ക് വിടുതല്‍ നല്‍കുകയും ചെയ്തു. ഒരു കോട്ടുവാ ആണ് ജെന്നയെ കുഴപ്പിച്ചത്. ഈ സമയം മോണ കോടിപ്പോയി. ഇതോടെ യുവതി വല്ലാത്ത അവസ്ഥയിലേക്ക് പതിച്ചു. ജെന്നയുടെ ജന്മദിനത്തിന് ദിവസങ്ങൾക്ക് മുന്‍പാണ് ആ അപകടം സംഭവിക്കുന്നത്.
ആശുപത്രിയില്‍ പരിശോധന നടത്തുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എങ്ങനെ ഇത് സംഭവിച്ചു എന്ന് അറിയില്ലെന്നാണ് യുവതി പറഞ്ഞത്. കോട്ടുവായുടെ ശക്തിയില്‍ താടിയെല്ലിന് സ്ഥാനചലനം സംഭവിച്ചു എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. വായ അടയ്ക്കാന്‍ കഴിയാത്ത രീതിയിലായിരുന്നു ജെന്നയുടെ അവസ്ഥ. മണിക്കൂറുകൾ നീണ്ട പരിശോധനകൾക്കും പരിചരണത്തിനും ശേഷം താടിയെല്ലിന്റെ സ്ഥാനചലനം മാറ്റിയതായി ജെന്ന കുറിച്ചു. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഈ അവസ്ഥ വീണ്ടും വരാന്‍ ഇടയുണ്ടെന്ന് ജെന്നയെ ഡോക്ടര്‍മാര്‍ ഓര്‍മപ്പെടുത്തി.
ഒട്ടനവധി പേര്‍ ജെന്നയുടെ വീഡിയോക്ക് താഴെ കമന്റുകള്‍ പങ്കുവച്ചിട്ടുണ്ട്. “ഇത് വളരെ സാധാരണമാണ്. താഴത്തെ താടിയെല്ല് ശരിയായ രീതിയിലേക്ക് മാറ്റിയാല്‍ പ്രശ്നം തീരും. പക്ഷെ ഇത് ഇത് വേദനാജനകമല്ല.” – ഒരാള്‍ കുറിച്ചു. ഇവര്‍ ശാന്തയായിരിക്കുന്നു. ഞാന്‍ ആണെങ്കില്‍ പരിഭ്രാന്തനാവുമായിരുന്നു.”താടിയെല്ലുകള്‍ പ്രശ്നമാണ്. നിങ്ങള്‍ക്ക് സുഖമായതില്‍ സന്തോഷം. ഈ പ്രശ്നത്തിന് എനിക്ക് ആശുപത്രിയില്‍ പോകേണ്ടി വന്നിട്ടില്ല.” ഇങ്ങനെ പോയി കമന്റുകള്‍.
ജെന്നയുടെ വീഡിയോ മിഷിഗണിൽ നിന്നുള്ള പ്ലാസ്റ്റിക് സർജൻ ഡോ. ആൻ്റണി യൂൻ പങ്കിട്ടു. “ഇത് വളരെ അപൂർവമാണ്, പക്ഷേ ആരെങ്കിലും വലിയ രീതിയില്‍ കോട്ടുവാ ഇടുകയാണെങ്കില്‍ ഇത് പലപ്പോഴും സംഭവിക്കാറുണ്ട്. താടിയെല്ലിന്റെ പ്രശ്നമാണിത്. വിശ്രമം നല്‍കിയും താടിയെല്ലിന്റെ സ്ഥാനചലനം ശരിപ്പെടുത്തിയുമാണ് ചികിത്സ നല്‍കുന്നത്.” അദ്ദേഹം പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here