എന്‍ഡിഎയെ തൂത്തെറിഞ്ഞ ഹേ​മ​ന്ത് സോ​റ​ൻ വീ​ണ്ടും ജാ​ർ​ഖ​ണ്ഡ് മുഖ്യമന്ത്രി കസേരയിലേക്ക്; വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ജെ​എം​എം നേ​താ​വ് ഹേ​മ​ന്ത് സോ​റ​ൻ വീ​ണ്ടും ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി​യാ​കും. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഹേ​മ​ന്ത് സോ​റ​ൻ ഇന്ന് ഗവര്‍ണറെ കണ്ടു. വ്യാഴാഴ്ച സോ​റ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. തുടര്‍ച്ചയായി രണ്ടാം തവണയാണ് മുഖ്യമന്ത്രിപദത്തിലെത്തുന്നത്.

മു​ഖ്യ​മ​ന്ത്രി​യാ​യ ഹേ​മ​ന്ത് സോ​റ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട ഇ​ന്ത്യ സ​ഖ്യം മി​ക​ച്ച വി​ജ​യ​മാ​ണ് നേ​ടി​യ​ത്. 81ൽ 56 സീറ്റുകളും ഇന്ത്യ സഖ്യം നേടി. ഭരണത്തില്‍ എത്തും എന്ന് അവകാശവാദം ഉന്നയിച്ച എന്‍ഡിഎ 24 സീറ്റുകൾ മാത്രമാണ് നേടിയത്.

ഇന്ത്യ മുന്നണിയില്‍ 81 സീറ്റിൽ 41 സീറ്റുകളിലും മത്സരിച്ചത് ജെഎംഎം തന്നെയാണ്. ഇതില്‍ 34 സീറ്റുകളില്‍ ജെഎംഎം വിജയം സ്വന്തമാക്കി.

കഴിഞ്ഞ ജനുവരി 31-നാണ് കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് സോറനെ ഇഡി അറസ്റ്റുചെയ്യുന്നത്. അഞ്ചുമാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും ജെഎംഎം നേതാവുമായ കല്‍പ്പന സോറനായിരുന്നു ഈ കാലയളവില്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും നയിച്ചത്. തിരഞ്ഞെടുപ്പിലും കല്‍പന സജീവമായി രംഗത്തുണ്ടായിരുന്നു.

    whatsapp-chats

    കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

    Click here
    Logo
    X
    Top