ഝാര്‍ഖണ്ഡില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; ആത്മവിശ്വാസത്തോടെ ചംപായ് സോറന്‍

ഡല്‍ഹി: രാഷ്ട്രീയാനിശ്ചിതത്വം തുടരുന്ന ഝാര്‍ഖണ്ഡില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. രാവിലെ 11 മണിക്കാണ് സഭ സമ്മേളിക്കുന്നത്. 81 അംഗ നിയമസഭയിൽ 41 എംഎൽഎമാരുടെ പിന്തുണയാണ് മഹാസഖ്യ സർക്കാരിന് വേണ്ടത്. 47 പേരുടെ പിന്തുണ ഉണ്ട് എന്നാണ് മുഖ്യമന്ത്രി ചംപായ് സോറന്‍റെ അവകാശ വാദം.

ഇഡി കസ്റ്റഡിയിൽ ഉള്ള മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കും. കുതിരക്കച്ചവടം ഭയന്ന് ഹൈദരാബാദിലേക്ക് മാറ്റിയ എംഎൽഎ മാരെ ഇന്നലെ റാഞ്ചിയിൽ എത്തിച്ചു.

ജനുവരി 2 നാണ് ഹൈദരാബാദിലെ സ്വകാര്യ റിസോർട്ടിലേക്ക് എംഎല്‍എമാരെ ചാർട്ടേഡ് വിമാനത്തിൽ എത്തിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top