മമ്മൂട്ടിയുടെ ഉപദേശം ഓര്‍ത്ത് ജീവ; ‘കഥാപാത്രത്തിന്റെ രാഷ്ട്രീയം ബാധിക്കില്ല’

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വേഷത്തില്‍ ‘യാത്ര 2’ എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് നടന്‍ ജീവ. ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘യാത്ര’ ജഗന്റെ പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു. വൈ.എസ്.ആര്‍ ആയി സ്‌ക്രീനില്‍ എത്തിയത് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും. രാഷ്ട്രീയക്കാരന്റെ വേഷം അഭിനയിക്കുന്നതിനെക്കുറിച്ച് മമ്മൂട്ടി നല്‍കിയ ഉപദേശമാണ് ജീവ പങ്കുവയ്ക്കുന്നത്.

“2001ല്‍ ആനന്ദം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കണ്ടത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം, യാത്ര 2 ന്റെ സെറ്റില്‍ വീണ്ടും കണ്ടുമുട്ടി. അദ്ദേഹത്തോടൊപ്പം കുറച്ച് സമയം ചിലവഴിച്ചു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, ‘സര്‍, നിങ്ങള്‍ ആദ്യ ഭാഗത്തില്‍ വൈ.എസ്. രാജശേഖര റെഡ്ഡിയെ അവതരിപ്പിച്ചു. എന്തെങ്കിലും പ്രശ്‌നം നേരിട്ടോ?’ അദ്ദേഹം പറഞ്ഞു, ‘എന്ത് പ്രശ്‌നം? നമ്മള്‍ അഭിനേതാക്കള്‍ മാത്രമാണ്. അഭിനേതാക്കളെന്ന നിലയില്‍ നമ്മള്‍ ഓരോ കഥാപാത്രങ്ങളിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്നു. അവരെക്കുറിച്ച് ഒരു സിനിമ ചെയ്യുന്നു എന്നതുകൊണ്ട്, നമ്മള്‍ അവരെയോ അവരുടെ രാഷ്ട്രീയ പാര്‍ട്ടിയെയോ പിന്തുണയ്ക്കുന്നു എന്നല്ല അര്‍ത്ഥം. നിങ്ങള്‍ ഒരു തമിഴനാണ്, നിങ്ങള്‍ ഒരു നടനാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം ലോകം അയാളുടെ വേദിയാണ്,’ ഈ വാക്കുകൾക്ക് ഞാൻ എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും,” ജീവ പറഞ്ഞു.

വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘യാത്ര 2’. ഫെബ്രുവരി 8 ന് റിലീസ് സിനിമ ചെയ്യും. ആദ്യ ഭാഗം സംവിധാനം ചെയ്ത മഹി വി രാഘവ് തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. കേതകി നാരായണ്‍, മഹേഷ് മഞ്ജരേക്കര്‍ എന്നിവരും രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top