അംബാനിയുടെ ‘ജിയോ ഭാരത്’ 4-ജി ഫോൺ; വില 1000 രൂപയ്ക്കു താഴെ

ഏറ്റവും കുറഞ്ഞ വിലയിൽ 4ജി ഫോൺ അവതരിപ്പിച്ച് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. ‘ജിയോ ഭാരത്’ എന്നാണ് ഇന്റര്‍നെറ്റ് ലഭ്യമായ ഏറ്റവും വില കുറഞ്ഞ ഫീച്ചർ ഫോണിന്റെ പേര്. കാർബണുമായി ചേർന്ന് പുറത്തിറക്കുന്ന രണ്ട് ജിയോ ഭാരത് ഫോൺ മോഡലുകളിൽ ഒന്നാണ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. ജിയോമാർട്ടിൽ നിന്നും തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ജൂ​ലൈ 7 മുതൽ ഫീച്ചർ ഫോൺ ലഭ്യമായി തുടങ്ങും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

വെറും 999 രൂപയാണ് ഈ ഹാൻഡ്‌സെറ്റിന്റെ വില. ഏറ്റവും വിലകുറവില്‍ വാങ്ങുന്ന ജിയോഭാരത് സ്മാര്‍ട്ട്ഫോണില്‍ പ്രത്യേക ഓഫറുകളും ജിയോഭാരത് ഫോണില്‍ ജിയോ നൽകുന്നുണ്ട്. നിലവില്‍ ഫീച്ചര്‍ ഫോണുകള്‍ ഉപയോഗിക്കുന്ന 25 കോടി ആളുകളെയാണ് ജിയോഭാരതിലൂടെ മുകേഷ് അംബാനി ലക്ഷ്യമിടുന്നത്.

മറ്റ് ഓപ്പറേറ്റർമാരുടെ ഫീച്ചർ ഫോൺ ഓഫറുകളെ അപേക്ഷിച്ച് 30 ശതമാനം കുറഞ്ഞ പ്രതിമാസ പ്ലാനുള്ളതും എന്നാൽ ഏഴ് മടങ്ങ് കൂടുതൽ ഡാറ്റയും ഫോൺ വാങ്ങുന്നവർക്ക് ലഭിക്കുമെന്നും ജിയോ അറിയിച്ചിട്ടുണ്ട്. 1.77 ഇഞ്ച് വലിപ്പമുള്ള ക്യൂവിജിഎ ടിഎഫ്ടി സ്‌ക്രീനാണ് ഫോണിന് ഉള്ളത്. 1000 എംഎഎച്ച് ബാറ്ററിയാണ് നൽകിയിരിക്കുന്നത്.

എഫ്എം റേഡിയോ, ജിയോ സിനിമ, ജിയോസാവന്‍, യുപിഐ പേയ്‌മെന്റ് സംവിധാനമായ ജിയോ- പേ തുടങ്ങിയ ആപ്ലിക്കേഷനുകൾ ഫോണിൽ പ്രീ-ഇൻസ്റ്റാൾ ചെയ്തിരിക്കും. 128 ജിബി മൈക്രോ എസ്ഡി കാര്‍ഡും ഫോണ്‍ സ്വീകരിക്കും. എന്നാൽ സിം ലോക് ചെയ്തിരിക്കുന്നതിനാൽ മറ്റു കമ്പനികളുടെ സിം ഇട്ട് ഉപയോഗിക്കാൻ സാധിക്കില്ല. 123 രൂപയാണ് പ്രതിമാസ വരിസംഖ്യയായി വരുന്നത്. കൂടെ 14 ജിബി ഡേറ്റയും ലഭിക്കും. വാര്‍ഷിക പ്ലാനിന് 1234 രൂപയാണ് നൽകേണ്ടത്. ഇതിന് 168 ജിബി ഡേറ്റ ലഭിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top