അംബാനിയുടെ ചാനലുകളില്‍ കൂട്ടപ്പിരിച്ചുവിടല്‍; ആയിരങ്ങളെ പറഞ്ഞു വിടാനുള്ള നീക്കം സജീവം

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ സ്റ്റാറിന്റെ കീഴിലുള്ള ചാനലുകളില്‍ കൂട്ട പിരിച്ചുവിടല്‍. ഇതിനോടകം 1100 പേരെ പിരിച്ചു വിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജിയോ സ്റ്റാറിന്റെ കീഴിലുള്ള ഏഷ്യാനെറ്റ് എന്റര്‍ടെയിന്‍മെന്റ് ചാനലില്‍ നിന്ന് 80 പേരെ പിരിച്ചു വിട്ടതായി ‘മാധ്യമ സിന്‍ഡിക്കറ്റ്’ റിപ്പോര്‍ട്ട് ചെയ്തിരൂന്നു.
ALAO READ : ഏഷ്യാനെറ്റിൽ കൂട്ടപ്പിരിച്ചുവിടൽ!! 80 പേർക്ക് നോട്ടീസ് നൽകി; അംബാനി ഇംപാക്ട്
നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ വിനോദ – സ്‌പോര്‍ട്സ് – വാര്‍ത്ത ചാനലുകള്‍ ഉള്‍പ്പെടുന്ന ശൃംഖലയാണ് ജിയോ സ്റ്റാര്‍. 2025 ജൂണ്‍ 25 വരെ പിരിച്ചു വിടല്‍ നടപടിക്രമങ്ങള്‍ തുടരുമെന്നാണ് കമ്പിനി വൃത്തങ്ങള്‍ പറയുന്നത്.
വിവിധ ഭാഷകളായി നൂറിലധികം ചാനലുകള്‍ ജിയോ സ്റ്റാറിന് കീഴിലുണ്ട്. 2024 നവംബറില്‍ ജിയോയുടെ മാതൃ കമ്പിനിയായ വയാകോം 18, വാള്‍ട്ട് ഡിസ്‌നി തുടങ്ങിയ കമ്പനികള്‍ തമ്മില്‍ ലയിച്ചാണ് പുതിയ കമ്പിനിയായ ‘ജിയോ സ്റ്റാര്‍’ രുപം കൊണ്ടത്. ഡിസ്ട്രിബ്യൂഷന്‍, ഫിനാന്‍സ്, കൊമേഴ്‌സ്യല്‍, ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ജോലി ചെയ്തിരുന്നവരെയാണ് കൂടുതലായി പിരിച്ചുവിട്ടത്. എന്‍ട്രി ലെവല്‍ ഉദ്യോഗസ്ഥര്‍, സീനിയര്‍ മാനേജര്‍മാര്‍, ഡയറക്ടര്‍മാര്‍, .അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് തുടങ്ങിയ തസ്തികളില്‍ ഉളളവരെയാണ് പിരിച്ചുവിട്ടത്. ആറ് മാസം മുതല്‍ 12 മാസം വരെയുള്ള പിരിച്ചു വിടല്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
എഷ്യാനെറ്റില്‍ ആദ്യഘട്ടത്തില്‍ നോട്ടീസ് കൈപ്പറ്റിയ 80ല്‍ 60 പേര്‍ പ്രൊഡക്ഷന്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. ശേഷിച്ച 20 പേര്‍ ടെക്‌നിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമാണ്. പിരിഞ്ഞു പോകുന്നവര്‍ക്ക് 15 മാസത്തെ ശമ്പളമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ഗ്രാറ്റുവിറ്റി, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് പുറമെയാണ് ഈ തുക. മാര്‍ച്ച് 31ന് മുമ്പായി പിരിഞ്ഞു പോകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here