ജിഷ കേസില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കുന്നതില്‍ വിധി തിങ്കളാഴ്ച; കുറ്റവിമുക്തനാക്കണമെന്ന അമീറുള്‍ ഇസ്ലാമിന്റെ ഹര്‍ജിയും ഹൈക്കോടതി പരിഗണിക്കും

കൊച്ചി : പെരമ്പാവൂരിലെ ജിഷ കൊലക്കേസില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കുന്നതില്‍ ഹൈക്കോടതി വിധി തിങ്കളാഴ്ച. പ്രതിയായ അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയുന്നത്. ഉച്ചയ്ക്ക് 1.45നായിരിക്കും കേസില്‍ കോടതി നടപടികള്‍ ആരംഭിക്കുക. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്‍കിയ അപ്പീലിലും കോടതി വിധി പറയും.
വിചാരണ കോടതിയാണ് അമിറുള്‍ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെയാണ് പ്രതി അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഈ അപ്പീലാണ് കോടതി ആദ്യം പരിഗണിക്കുക. കൊലപാതകം നടത്തിയിട്ടില്ല, തനിക്കെതിരായ തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണ്, പിടികൂടിയ ശേഷം പൊലീസ് ശാസ്ത്രീയ തെളിവുകളുണ്ടാക്കി, മറ്റാരോ ആണ് കൊലപാതകം നടത്തിയിരിക്കുന്നത്, ജിഷയെ മുന്‍പരിചയമില്ല എന്നീ വാദങ്ങളാണ് അപ്പീലില്‍ അമീറുല്‍ ഇസ്ലാം മുന്നോട്ടുവച്ചിട്ടുള്ളത്. ഇതില്‍ വിധി പറഞ്ഞ ശേഷമാകും സര്‍ക്കാരിന്റെ അപേക്ഷ പരിഗണിക്കുക. വിചാരണ കോടതി വധശിക്ഷ വിധിച്ചാല്‍ അതിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. അതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്.
2016 ഏപ്രില്‍ 28നായിരുന്നു പെരുമ്പാവൂരില്‍ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന നിയമവിദ്യാര്‍ത്ഥിയായ ജിഷ എന്ന യുവതി കൊല്ലപ്പെട്ടത്. അതിക്രൂരമായ രീതിയിലായിരുന്ന കൊലപാതകം. ലൈഗിക പീഡനത്തിന് ശേഷമായിരുന്നു കൊലപാതകം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here