ജെ.കെ.ആർക്കിടെക്റ്റ് ഓഫ് ദി ഇയർ പുരസ്ക്കാരങ്ങൾ ഗവർണർ സമ്മാനിച്ചു
ജെ.കെ.ആർക്കിടെക്റ്റ് ഓഫ് ദി ഇയർ പുരസ്ക്കാരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിച്ചു. പ്രശസ്ത ആർകിടെക്റ്റുകളായ ശങ്കർ എൻ. കാനഡെ, പങ്കജ് ഭഗവത്കർ, രഞ്ജിത് വാഗ്, പൂജാ ഖൈർനാർ, രാജേഷ് രംഗനാഥൻ, ഐപ്പ് ചാക്കോ, ജയേഷ് ഹരിയാനി, നിനാദ് ബോത്തറ, ദർശൻ സുഖാദിയ, സന്ദീപ് ഖോസ്ല, അമരേഷ് ആനന്ദ്, റുതുരാജ് പരീഖ്, അവിനാഷ് അങ്കൽഗെ, മഹമ്മുദുൽ അൻവർ റിയാദ്, ബയേജിദ് മഹ്ബൂബ് ഖോണ്ട്കർ എന്നിവർ 33-ാമത് ജെ.കെ. ആർക്കിടെക്റ്റ് ഓഫ് ദി ഇയർ അവാർഡ് ഏറ്റുവാങ്ങി.
പ്രശസ്തരായ ദേശീയ അന്തർദേശീയ ആർക്കിടെക്റ്റുകൾ, ബിൽഡർമാർ & എഞ്ചിനീയർമാർ, ഐഐഎ നാഷണൽ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ ഇന്നലെ വൈകിട്ട് ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. ജെ.കെ.സിമന്റ് ലിമിറ്റഡ് വൈസ് ചെയർമാൻ ഡോ. നിധിപതി സിംഘാനിയ, ജെ കെ സിമന്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. രാഘവ്പത് സിംഘാനിയ, ജെ.കെ.എ.വൈ.എ. ചെയർമാൻ റാണാ പ്രതാപ് സിംഗ്, അഡ്മിനിസ്ട്രേറ്റർ- ആർ. എൻ.എം.എസ്. ഷിയാം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പരിസ്ഥിതി സൗഹൃദ ആർക്കിടെക്ചർ, ഇന്ത്യൻ ആർക്കിടെക്ചർ അവാർഡുകൾ, ഇന്ത്യൻ സ്റ്റേറ്റ് ആർക്കിടെക്ചർ അവാർഡ് (കർണാടക, ഗോവ), ഫോക്കസ് കൺട്രീസ് ആർക്കിടെക്ചർ അവാർഡ് (ബംഗ്ലാദേശ്, ഭൂട്ടാൻ, കെനിയ, മാലിദ്വീപ്, മൗറീഷ്യസ്, നേപ്പാൾ, സീഷെൽസ്, ശ്രീലങ്ക, ടാൻസാനിയ & ഉഗാണ്ട) തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് പുരസ്ക്കാരം നല്കിയത്. ജെ.കെ.സിമന്റ് ലിമിറ്റഡാണ് ഈ രാജ്യാന്തര പുരസ്ക്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here