ജെകെ ആർക്കിടെക്റ്റ് അവാർഡ് ഗവർണർ സമ്മാനിക്കും; ചടങ്ങ് വെള്ളളിയാഴ്ച

ജെ.കെ.ആർക്കിടെക്റ്റ് ഓഫ് ഇയർ പുരസ്ക്കാരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കും. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നാളെ വൈകിട്ട് ആറിനാണ് പുരസ്ക്കാര വിതരണം. പ്രശസ്ത ആർകിടെക്റ്റുകളായ ശങ്കർ എൻ. കാനഡെ, പങ്കജ് ഭഗവത്കർ, രഞ്ജിത് വാഗ്, പൂജാ ഖൈർനാർ, രാജേഷ് രംഗനാഥൻ, ഐപ്പ് ചാക്കോ, ജയേഷ് ഹരിയാനി, നിനാദ് ബോത്തറ, ദർശൻ സുഖാദിയ, സന്ദീപ് ഖോസ്‌ല, അമരേഷ് ആനന്ദ്, റുതുരാജ് പരീഖ്, അവിനാഷ് അങ്കൽഗെ, മഹമ്മുദുൽ അൻവർ റിയാദ്, ബയേജിദ് മഹ്ബൂബ് ഖോണ്ട്കർ എന്നിവരാണ് 33-ാമത് ജെ.കെ. ആർക്കിടെക്റ്റ് ഓഫ് ദി ഇയർ അവാർഡ് ജേതാക്കൾ.

പരിസ്ഥിതി സൗഹൃദ ആർക്കിടെക്ചർ, ഇന്ത്യൻ ആർക്കിടെക്ചർ അവാർഡുകൾ, ഇന്ത്യൻ സ്റ്റേറ്റ് ആർക്കിടെക്ചർ അവാർഡ് (കർണാടക, ഗോവ), ഫോക്കസ് കൺട്രീസ് ആർക്കിടെക്ചർ അവാർഡ് (ബംഗ്ലാദേശ്, ഭൂട്ടാൻ, കെനിയ, മാലിദ്വീപ്, മൗറീഷ്യസ്, നേപ്പാൾ, സീഷെൽസ്, ശ്രീലങ്ക, ടാൻസാനിയ & ഉഗാണ്ട) തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് പുരസ്ക്കാരം. ജെ.കെ. സിമന്റ് ലിമിറ്റഡാണ് ഈ രാജ്യാന്തര പുരസ്ക്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രശസ്തരായ മുന്നൂറിലധികം ദേശീയ അന്തർദേശീയ ആർക്കിടെക്റ്റുകൾ, ബിൽഡർമാർ & എഞ്ചിനീയർമാർ, ഐഐഎ നാഷണൽ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് സിറ്റി ദൗത്യം ഇന്ത്യൻ സാമ്പത്തിക വളർച്ചയ്ക്ക് എങ്ങനെ സംഭാവന ചെയ്യുമെന്ന വിഷയത്തിൽ പ്രഭാഷണവും ചടങ്ങിൻ്റെ ഭാഗമായി നടക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top