സിനിമയില്‍ മേക്കപ്പ് ആർട്ടിസ്റ്റ് ആക്കാമെന്ന് വാഗ്ദാനം; തട്ടിയത് 6.13 ലക്ഷം; പ്രതി പിടിയില്‍
സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ഒരാള്‍ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി ആർ.സുരേഷ് കുമാർ ആണ് പിടിയിലായത്. കോയമ്പത്തൂർ സിറ്റി പോലീസാണ് അറസ്റ്റ് ചെയ്തത്. രാവിലെ ബെംഗളൂരുവിലെ ഹോട്ടലിൽ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.
സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് 6.13 ലക്ഷം രൂപ തട്ടിയ ശേഷം സുരേഷ് കുമാർ മുങ്ങുകയായിരുന്നു. പണം ബാങ്ക് അക്കൗണ്ടിൽ എത്തിയതോടെയാണ് ഫോൺ സ്വിച്ച് ഓഫ് ചെയ്തത്.
യുവതി നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടരുകയായിരുന്നു. മൊബൈൽ ഫോണുകളും എടിഎം കാർഡുകളും ചെക്ക് ബുക്കുകളും ഇയാളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here